അലനല്ലൂര്‍: സമൂഹത്തില്‍ നിലനില്‍ക്കുന്ന മാനവിക സാഹോദര്യ ത്തെയും പരസ്പര വിശ്വാസത്തെയും മുറിവേല്‍പ്പിക്കുന്ന നീക്കങ്ങള്‍ ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വെറുപ്പിനെതി രെ സൗഹൃദ കേരളം എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് സ്റ്റുഡ ന്റ്‌സ് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ സമിതി സംഘടിപ്പിച്ച ജില്ലാ തര്‍ബിയ്യത്ത് ക്യാമ്പ ആവശ്യപ്പെട്ടു.
സമാപന സമ്മേളനം വിസ്ഡം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. ഹാരിസ് ബിന്‍ സലീം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് അല്‍ ഹികമി അധ്യക്ഷനായി.സമൂഹത്തില്‍ വിദ്വേഷ പ്ര ചാരണവും വര്‍ഗീയ സന്ദേശങ്ങളും വര്‍ദ്ധിച്ചു വരുന്നതിനെതിരെ ബഹുജന മുന്നേറ്റം ശക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സമ്മേളനം സംഘടിപ്പിച്ചത്.
ഉദ്ഘാടന സമ്മേളനം വിസ്ഡം ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്, ട്രഷറര്‍ അ ബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ തൊടി, ജാമിഅ അല്‍ ഹിന്ദ് ലക്ചര്‍ സി.മൂസ സ്വലാഹി, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് നൂറു ദ്ദീന്‍ സ്വലാഹി, ഷെലു അബൂബക്കര്‍, സംസ്ഥാന സെക്രട്ടറിമാരായ ഷമീല്‍ മഞ്ചേരി, അസീല്‍ സി.വി, ജില്ലാ പ്രസിഡന്റ് എം മുഹമ്മദ് ഷാഹിന്‍ഷാ, സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി, സുല്‍ഫീക്കര്‍ പാല ക്കാഴി, അബ്ദുല്ല അല്‍ ഹികമി, എന്‍.എം ഇര്‍ഷാദ് അസ്ലം, സാജിദ് പുതുനഗരം, ഷാഫി അല്‍ ഹികമി ഒറ്റപ്പാലം, ഷാനിബ് കാര, ഹസീ ബ് പാലക്കാട്, ഫായിസ് പെരിങ്ങോട്ടുകുറിശ്ശി, ജാഫര്‍ ഒറ്റപ്പാലം, അ ബ്ദുല്‍ ഹക്കീം പട്ടാമ്പി, അബ്ദുല്‍ റഊഫ് ഒറ്റപ്പാലം എന്നിവര്‍ സംസാ രിച്ചു.
സര്‍ഗവസന്തം ജില്ലാ തല വിജയികളായ പട്ടാമ്പി, തച്ചമ്പാറ, എടത്ത നാട്ടുകര, ഒറ്റപ്പാലം മണ്ഡലങ്ങള്‍ക്കുള്ള ട്രോഫി വിസ്ഡം ജില്ലാ പ്രസി ഡന്റ് ഹംസക്കുട്ടി സലഫി വിതരണം ചെയ്തു.