അഗളി: റേഷന്‍ വ്യാപാരികളുടെ വേതന വ്യവസ്ഥ ഒരു കൊല്ലത്തി ന് ശേഷം ഭേദഗതി വരുത്താമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പു പാലിച്ച് മിനിമം വേതനം 18000 രൂപയില്‍ നിന്നും 25000 രൂപയാക്കി വര്‍ധിപ്പി ക്കുകയും കെട്ടിട വാടക,കറന്റ് ചാര്‍ജ്ജ്,സെയില്‍സ്മാന്‍ വേതനം എന്നിവ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്യണമെന്ന് കേരള സ്റ്റേറ്റ് റീ ട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് താലൂ ക്ക് സമ്മേളനം ആവശ്യപ്പെട്ടു.
റേഷന്‍ വ്യാപാരികളേയും സെയില്‍സ്മാന്‍/സെയില്‍സ് വുമണ്‍ എ ന്നിവരെ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക,റേഷന്‍ വ്യാപാരി പെന്‍ഷന്‍തുക 5000 രൂപയായി വര്‍ധിപ്പിക്കുക,പുതിയ കെടിപിഡിഎസ് ഉത്തരവ് നടപ്പാക്കുന്നതിന് മുമ്പ് റേഷന്‍ വ്യാപാരി സംഘടനകളുമായി ചര്‍ച്ച നടത്തി ആവശ്യമായ ഭേദഗതികള്‍ വരു ത്തുക,എഫ്എസ്എസ്എഐ ലൈസന്‍സ്,കെടിപിഡിഎസ് ഉത്തര വ് പ്രകാരമുള്ള ലൈസന്‍സ് എന്നിവ എടുക്കേണ്ടന്നതിന്റെ പഞ്ചാ യത്ത് ലൈസന്‍സ് ഒഴിവാക്കുക,1966ലെ കെആര്‍ഒ കാലഹരണ പ്പെട്ടതിനാല്‍ മണ്ണെണ്ണക്ക് പ്രത്യേക ലൈസന്‍സ് വേണമെന്ന നിബ ന്ധന ഒഴിവാക്കുക,മണ്ണെണ്ണ,പഞ്ചസാര എന്നിവയുടെ കമ്മീഷന്‍ കാലോചിതമായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേ ളനം ഉന്നയിച്ചു.
അഗളി ഇഎംഎസ് ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസഹാജി ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജന റല്‍ സെക്രട്ടറി ഇന്‍ചാര്‍ജ്ജ് വി അജിത്കുമാര്‍ മുഖ്യപ്രഭാഷണം നട ത്തി.താലൂക്ക് പ്രസിഡന്റ് സിഎച്ച് റഷീദ് അധ്യക്ഷനായി.വിരമിച്ച റേഷന്‍ വ്യാപാരികളെയും അട്ടപ്പാടിയുടെ വാനമ്പാടി നഞ്ചിയമ്മ യെയും നാടന്‍ പാട്ടുകാരന്‍ സന്തോഷ്, കൃഷിമന്ത്രിയില്‍ നിന്നും അ വാര്‍ഡ് കരസ്ഥമാക്കിയ കെ വി ജോര്‍ജ്, ജിജി ജോര്‍ജ് എന്നിവരെ യും ചടങ്ങില്‍ ആദരിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി ശിവദാസ് വേലി ക്കാട്,സംസ്ഥാന സെക്രട്ടറി എം രാധാകൃഷ്ണന്‍,ജില്ലാ ജോയിന്റ് സെ ക്രട്ടറി രാധാകൃഷ്ണന്‍ തിരുവേഗപ്പുറ,താലൂക്ക് വൈസ് പ്രസിഡന്റ് കുഞ്ഞിമൊയ്തു എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി വി സുന്ദരന്‍ സ്വാ ഗതവും ഖജാന്‍ജി കെ പ്രമോദ് നന്ദിയും പറഞ്ഞു.