മണ്ണാര്‍ക്കാട്:കെ.എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കായി നടത്തുന്ന കായിക മത്സരങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല സോഫ്റ്റ്‌ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മണ്ണാര്‍ക്കാട് ഉപജില്ലാ ടീം ജേതാക്കളായി.ചെര്‍പ്പുളശ്ശേരിക്കാണ് ര ണ്ടാം സ്ഥാനം.

കുന്തിപ്പുഴ ബിര്‍ച്ചസ് ടര്‍ഫില്‍ നടന്ന മത്സരത്തില്‍ അഞ്ച് ഉപജില്ലക ളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. ടൂര്‍ണമെന്റ് അഡ്വ.എന്‍ ഷം സുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

സമാപന യോഗത്തില്‍ ജേതാക്കള്‍ക്കുള്ള ട്രോഫികള്‍ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ.ടി.എ.സിദ്ദീഖ് സമ്മാനിച്ചു. കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് അധ്യക്ഷനായി.സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടില്‍ റണ്ണര്‍ അപ്പ് ടീമിനും വൈസ് പ്രസി ഡണ്ട് ഹമീദ് കൊമ്പത്ത് മികച്ച ബൗളര്‍ നെല്ലിപ്പുഴ ഡി.എച്ച്.എസ്സി ലെ എ.കെ. ജലീലിനും ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ തേളത്ത് മികച്ച ബാറ്റ്‌സ്മാന്‍ വല്ലപ്പുഴ ഒ.എല്‍.പി.എസിലെ മുഹമ്മദ് ഫാസി ലിനും ട്രോഫികള്‍ വിതരണം ചെയ്തു.

ടൂര്‍ണമെന്റ് സംഘാടക സമിതി കണ്‍വീനര്‍ കെ.ഷറഫുദ്ദീന്‍,സഫ് വാന്‍ നാട്ടുകല്‍,മുഹമ്മദലി കല്ലിങ്ങല്‍,റഷീദ് മരുതൂര്‍, ടി.കെ. ഹനീ ഫ,സലീം നാലകത്ത്,വി.കെ.ഷംസുദ്ദീന്‍,കെ.എ. മനാഫ്,സി. പി. റി യാസ്,എം.അബ്ദുല്‍ അസീസ്,കെ.എച്ച്.ഫഹദ്, സി.കെ.റിയാസ്, മുഹ മ്മദ് സ്വാനി,ഷമീര്‍ ബാബു പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!