മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാടിന്റെ സ്വന്തം കമ്മാപ്പ ഡോക്ടര്‍ക്ക് തൃശൂര്‍ സീനിയര്‍ ചേംബറിന്റെ കര്‍മ്മശ്രേഷ്ഠ പുരസ്കാരം.സീനിയര്‍ ചേം ബറും ലീജിയന് ന്യൂറോസിങ്ക് ബാംഗ്ളൂരും സംയുക്തമായി ഏര്‍പ്പെ ടുത്തിയ പുരസ്കാരത്തിനാണ് ഡോ.കെഎ കമ്മാപ്പ അര്‍ഹനായത്.
സംസ്ഥാനത്തെ എണ്ണം പറഞ്ഞ ഗൈനിക് ആശുപത്രികളില്‍ ഒന്നാ യ മണ്ണാര്‍ക്കാട് ന്യൂ അല്‍മ ആശുപത്രിയുടെ സാരഥിയാണ് ഡോ. കെ.എ കമ്മാപ്പ.നാലു പതിറ്റാണ്ടിലേക്ക് നീളുന്ന അദ്ദേഹത്തിന്റെ സര്‍വീസ് ജീവിതത്തില്‍ ഇന്നോളം ഒരു ലക്ഷത്തിലേറെ പ്രസവ ങ്ങള്‍ക്ക് ഗൈനക്കോളജിസ്റ്റ് എന്ന നിലയില്‍ നേതൃത്വം നല്‍കുക യും അത്രയും കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് കൊണ്ട് വരികയും ചെയ്തിട്ടുണ്ട്.പ്രസവ ചികിത്സാ രംഗത്ത് പകരം വെക്കാനില്ലാത്ത വ്യ ക്തിത്വമായ കമ്മാപ്പ ഡോക്ടറെ തേടി നിരവധി പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്.മികച്ച ഡോക്ടര്‍ എന്നതിനപ്പുറം മഹാനായ മനുഷ്യ സ്നേഹിയും ജീവകാരുണ്യപ്രവര്‍ത്തകനുമാണ്.
തൃശ്ശൂര്‍ ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വെച്ച് ടി.എന്‍ .പ്രതാ പന് എം.പി.യില്‍ നിന്നും കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ് ഏറ്റുവാങ്ങി. ഫാ. ഡേവിസ് ചിറമേല്‍,ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന് നമ്പൂ തിരി എന്നിവരും സന്നിഹിതരായിരുന്നു