കോട്ടോപ്പാടം: തിരുവിഴാംകുന്ന് കരടിയോട് കാട്ടാനയിറങ്ങി വ്യാപ കമായി കൃഷി നശിപ്പിച്ചു. ഇല്ല്യാസ് താളിയില്‍, ഓടക്കുഴിയില്‍ മു ഹമ്മദ് ബഷീര്‍ എന്നിവരുടെ 50 സന്റ് സ്ഥലത്തെ നെല്‍കൃഷി, നട ക്കളത്തില്‍ അഷ്‌റഫിന്റെ 10 ഓളം തെങ്ങുകളുമാണ് വെള്ളിയാ ഴ്ച്ച പുലര്‍ച്ചെ ഇറങ്ങിയ കാട്ടാനക്കൂട്ടം നശിപ്പിച്ചത്. നെല്‍കൃഷിയി ല്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം ചെടികളെല്ലാം ചവിട്ടി നശിപ്പിക്കുകയും, അഷ്‌റഫിന്റെ കായ്ഫലമുള്ള തെങ്ങുകള്‍ ചവിട്ടി മറിച്ച നിലയി ലു മാണ്. വനംവകുപ്പ് ഇടപെട്ട് കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!