അലനല്ലൂര്‍: നെല്‍കൃഷിയെക്കുറിച്ചും കൊയ്ത്തിനെക്കുറിച്ചും അ റിവു പകരുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് യൂണിറ്റിനു കീഴില്‍ സം ഘടിപ്പിച്ച കൃഷി അറിവു യാത്ര വിദ്യാര്‍ഥികള്‍ക്ക് പുതിയഅനുഭവ മായി. നാലുകണ്ടം ചേരിയാടന്‍ സൈതലവിയുടെ നെല്‍പാടത്തേ ക്കാണ് അമ്പതോളം എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കായി യാത്ര സംഘടിപ്പിച്ചത്. നെല്‍ കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ കര്‍ഷകരായ ചേരിയാടന്‍ സൈതലവി, അബ്ദുല്‍ സലാം സലാം, ഹംസ എന്നിവര്‍ വിശദീകരിച്ചു നല്‍കി. കൊയ്ത്തില്‍ വിദ്യാര്‍ത്ഥികളും പങ്കാളിക ളായി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സി.ജി വിപിന്‍, സി .സി ദ്ദീഖ്, സീനാ ആന്റണി, അര്‍ച്ചന, ആഷ്ലി ഷാജി, ജോയല്‍ ബേബി, അ ബന, ഫിദ നസ്രീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.