തച്ചനാട്ടുകര: ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ ചെ ത്തല്ലൂരിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആളെ നാട്ടുകല്‍ പൊ ലീസ് പിടികൂടി.ആലിപ്പറമ്പ്,പള്ളിക്കുന്ന്,മനച്ചിത്തൊടി യൂസഫ് (45) ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ 21ന്‌വീട്ടില്‍ അപരിചിതന്‍ അതിക്രമിച്ചു കയറിയതായി കാണിച്ച് സിസിടിവി ദൃശ്യത്തില്‍ നിന്നുള്ള ചിത്രം സന്ദീപ് ജി വാര്യരുടെ പേരിലുള്ള ഫെയ്‌സ് ബുക്ക് അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരുന്നു.വധഭീഷണി ഉയര്‍ന്ന് സാഹച ര്യത്തില്‍ സന്ദീപിന്റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയിരു ന്നു.ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്‌ഐ ഗ്ലാഡി ന്‍ ഫ്രാന്‍സിസിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ കഴി ഞ്ഞ ദിവസം പിടികൂടിയത്.റബര്‍ ഷീറ്റ് മോഷ്ടിക്കാനായി ശ്രമം നട ത്തിയെങ്കിലും പൊലീസ് പട്രോളിംഗ് വാഹനം കണ്ടതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ട വിവരം പ്രതിമൊഴി നല്‍കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.