മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ശിശുമരണങ്ങള്‍ അവസാനിക്കുന്നി ല്ല.ഇന്നും ഒരു നവജാത ശിശു മരിച്ചു.പുതൂര്‍ വീട്ടിയൂര്‍ ഊരിലെ ഗീ തു-സുനീഷ് ദമ്പതികളുടെ രണ്ട് ദിവസം പ്രായമായ ആണ്‍കുഞ്ഞാ ണ് മരിച്ചത്.ഇന്ന് രാവിലെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.ഇക്കഴിഞ്ഞ 24നാണ് താലൂക്ക് ആശുപത്രി യിലായിരുന്നു പ്രസവം നടന്നത്.നാലു ദിവസത്തിനിടെ അട്ടപ്പാടി യില്‍ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.രണ്ട് ദിവസം മുമ്പ് തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രാ യമായ കുട്ടി മരിച്ചിരുന്നു.കുറവന്‍കണ്ടി സ്വദേശി ബാലകൃഷ്ണന്റെ കുഞ്ഞും നേരത്തെ മരിച്ചിരുന്നു.ഇതിന് പിന്നാലെ കുട്ടിയുടെ അമ്മ അരിവാള്‍ രോഗിയായിരുന്നു തുളസിയും മരിച്ചിരുന്നു. ശിശുമരണ ങ്ങള്‍ തുടരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നതിനൊപ്പം പ്രതിഷേധ വും ഉയരുന്നുണ്ട്.