മണ്ണാര്‍ക്കാട്: കോവിഡ് കാലത്ത് ഉണ്ടായ പ്രതിസന്ധി തരണം ചെ യ്യാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് സഹകരണ സ്ഥാപനങ്ങള്‍ വഴി പലിശ രഹിത വായ്പ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്‌കേരള ഫോ ട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോ ഗ്രാഫേഴ്‌സ് യൂണിയന്‍ (സിഐ ടിയു) മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി ഹക്കിം മണ്ണാര്‍ക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. സി. ഐ.ടി.യു ഡിവിഷന്‍ സെക്രട്ടറി കെ.പി മസൂദ് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് പി. ബി.എസ് ബാബു അംഗങ്ങള്‍ക്കുള്ള ഐഡി കാര്‍ഡ് വിതരണം നടത്തി.സംസ്ഥാന കമ്മിറ്റി അംഗം കെ പി അഷ്‌റഫ്, ജില്ലാ ജോയിന്റ് സെക്രട്ടറി നീനു ഷൗക്കത്ത്, ഏരിയ സെക്രട്ടറി അമീര്‍ യാല്‍,സുരേഷ് റെഡ് വണ്‍,കൃഷ്ണദാസ്,നിയാസ് വ്യൂ എന്നിവര്‍ സംസാരിച്ചു.

മണ്ണാര്‍ക്കാട് ഏരിയ ഭാരവാഹികള്‍ ആയി കുഞ്ഞുമുഹമ്മദ് (പ്രസി ഡന്റ് ) രാജേഷ്,റഷീദ് സ്‌കൈ വെഡിങ്‌സ്, റിയാസ് ബാബു (വൈ സ് പ്രസിഡന്റുമാര്‍ ). നിയാസ് കെവി ( സെക്രട്ടറി ) കൃഷ്ണദാസ്, ബാ സില്‍ ക്ലാപ് മീഡിയ ( ജോയിന്‍ സെക്രട്ടറിമാര്‍ ). സുരേഷ് റെഡ് വണ്‍ (ട്രഷറര്‍ ).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!