മണ്ണാര്‍ക്കാട്: നെച്ചുള്ളി മേഖല മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമു ഖ്യത്തിലുള്ള ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റ ര്‍ ബൈത്തുറഹ്മ പദ്ധതിയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാ നം നവംബര്‍ 28ന് ഉച്ചയ്ക്ക് 12ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങ ള്‍ നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറി യിച്ചു.അഡ്വ.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ,മുന്‍ എംഎല്‍എ കളത്തി ല്‍ അബ്ദുള്ള,ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍കളത്തില്‍ തുട ങ്ങിയവര്‍ സംബന്ധിക്കും.
പതിനൊന്നേ കാല്‍ ലക്ഷം രൂപ ചിലവിലാണ് കാരുണ്യ ഭവനത്തി ന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. കുമ രംപുത്തൂര്‍ പഞ്ചായത്തിലെ 14-ാമത് ബൈത്തുറഹ്മയാണിത്. ചാരിറ്റ ബിള്‍ സെന്റര്‍ ജീവകാരു ണ്യ,ആരോഗ്യ,ഭവന നിര്‍മാണ, വിദ്യാഭ്യാ സ,സാംസ്‌കാരിക പ്രവര്‍ ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതായും ഭാരവാഹികള്‍ അറിയി ച്ചു.വാര്‍ത്താ സമ്മേളനത്തില്‍ പൊന്‍പാറ കോയക്കുട്ടി,വൈശ്യന്‍ മുഹമ്മദ്,ഹുസൈന്‍ കക്കാടന്‍,ഇല്ല്യാസ് പൂരമണ്ണില്‍,ജുനൈസ് നെ ച്ചുള്ളി,കെപി ഹംസ എന്നിവര്‍ പങ്കെടുത്തു.