മണ്ണാര്‍ക്കാട്: അട്ടപ്പാടി മധുവധക്കേസ് പരിഗണിക്കുന്നത് ജനുവരി 25ലേക്കു മാറ്റി.ഇന്നലെ കേസ് പരിഗണിച്ചെങ്കിലും പ്രതികള്‍ക്കു ഡി ജിറ്റല്‍ തെളിവുകള്‍ നല്‍കാന്‍ സമയം അനുവദിച്ചു കൊണ്ടാണ് കേ സ് മാറ്റിയത്.

മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ സ്‌പെഷ്യല്‍ കോടതിയാണ് കേസ് പരിഗണിച്ചത്.സെപ്റ്റംബറിലാണു വിചാരണ തുടങ്ങിയത്. സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടറായി വിടി രഘുനാഥിനെ 2019 ഓഗസ്റ്റില്‍ സര്‍ക്കാര്‍ നിയമിച്ചിരുന്നുവെങ്കിലും വിചാരണ നീണ്ടു.2018 ഫെബ്രു വരി 22ന് അട്ടപ്പാടി മുക്കാലിയില്‍ മോഷണം ആരോപിച്ച് ആള്‍ക്കൂ ട്ട ആക്രമണത്തിനു ഇരയായാണ് 27കാരനായ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ടത്.കോളിളക്കം സൃഷ്ടിച്ച സംഭവം നടന്ന് മൂന്ന് വര്‍ ഷം കഴിഞ്ഞാണ് വിചാരണ ആരംഭിച്ചത്.കേസില്‍ അറസ്റ്റിലായ 16 പ്രതികള്‍ക്കു ജാമ്യം ലഭിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!