മണ്ണാര്‍ക്കാട്: കേന്ദ്രസര്‍ക്കാരിന്റെ പെട്രോള്‍,ഡീസല്‍,പാചക വാ തക,ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനവിനെതിരെ സിപിഎം നേതൃ ത്വത്തല്‍ മണ്ണാര്‍ക്കാട് ബഹുജന ധര്‍ണ നടത്തി.സിപിഎം ജില്ലാ സെ ക്രട്ടേറിയറ്റ് അംഗം പികെ ശശി ഉദ്ഘാടനം ചെയ്തു.
ഏരിയാസെക്രട്ടറി യുടി രാമകൃഷ്ണന്‍ അദ്ധ്യക്ഷനായി.എം വിനോദ്കു മാര്‍, കെഎന്‍ സുശീല, എം ജയകൃഷ്ണന്‍, കെ ശോഭന്‍കുമാര്‍, പി മ നോമോഹനന്‍, കെ ശ്രീരാജ്, കെപി ജയരാജ് എന്നിവര്‍ സംസാരിച്ചു. നാടന്‍പാട്ട്, മിമിക്രി ഉള്‍പ്പെടെ വിവിധ കലാപരിപാടികളുമുണ്ടായി.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണ അധികാരം സര്‍ക്കാ ര്‍ തിരിച്ചെടുക്കുക,പാചക വാതക സിലിണ്ടറിനും മണ്ണെണ്ണയ്ക്കും വിലവര്‍ധിപ്പിക്കുന്നത് അവസാനിപ്പിക്കുക,പെട്രോളിയം ഉല്‍പ്പന്ന ങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടേയും വില അടിക്കടി വര്‍ധിപ്പിക്കുന്ന നിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.