പാലക്കാട്: കേരളത്തില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ ഇതു വ രെ ഉപയോഗിക്കപ്പെടാതെ കിടന്നിരുന്ന വൈദഗ്ധ്യം, അറിവ്, മറ്റു കഴിവുകള്‍ എന്നിവ ഉപയോഗിക്കാന്‍ കുടുംബശ്രീയുടെ ഓക്‌സില റി ഗ്രൂപ്പുകളിലൂടെ സാധിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. ജില്ല യെ സമ്പൂര്‍ണ ഓക്‌സിലറി ഗ്രൂപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന ജനകീ യം 2021 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളമാതൃക കാലാനുസൃതമായി നവീകരിക്കപ്പെടുന്നതിന്റെ മറ്റൊരു ചുവടുവെപ്പാണ് കുടുംബശ്രീയും നവകേരള പദ്ധതിയും. കേരള മാതൃകയുടെ കാലാനുസൃതമായ വികാസമായിരുന്നു ജനകീ യാസൂത്രണം. എന്നാല്‍ കുടുംബശ്രീ എന്ന പ്രസ്ഥാനത്തിലൂടെ തുല്യ ത, ലിംഗനീതി എന്നീ ആശയങ്ങള്‍ ഏറെ വിപുലമായ രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞതായി സ്പീക്കര്‍ പറഞ്ഞു. ഓക്‌സി ലറി ഗ്രൂപ്പുകളിലൂടെ ഏറെ വിപ്ലവകരമായ മാറ്റമുണ്ടാക്കാനാകു മെന്നും അദ്ദേഹം പറഞ്ഞു.

സമ്പൂര്‍ണ ഓക്‌സിലറി ഗ്രൂപ്പ് ജില്ലാ പ്രഖ്യാപനത്തോടൊപ്പം പ്രവാസി ഭദ്രതാ പദ്ധതിയായ പേളിന്റെ വായ്പാ വിതരണവും സ്പീക്കര്‍ നിര്‍വ ഹിച്ചു. കോവിഡ് പ്രതിസന്ധി മൂലം വിദേശത്ത് തൊഴില്‍ നഷ്ടപ്പെടു കയോ വിസാ കാലാവധിക്കകം തൊഴില്‍ സ്ഥലത്തേക്ക് തിരികെ പോകാന്‍ കഴിയാതാവുകയോ ചെയ്യുന്ന പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് ഉപജീവനം കണ്ടെത്തുന്നതിനുള്ള വായ്പാ പദ്ധ തിയാ ണ് പേള്‍. രണ്ട് ലക്ഷം രൂപ വരെ പലിശരഹിത വായ്പ പദ്ധതിയിലൂടെ നല്‍കും. ഇത്തരത്തില്‍ 18 പഞ്ചായത്തുകളില്‍ നിന്നും ലഭിച്ച 74 അപേക്ഷകളിലായി ഒരു കോടി രൂപയുടെ വായ്പാ വിതരണം സ്പീക്ക ര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അധ്യക്ഷയായി.

ഓക്‌സിലറി ഗ്രൂപ്പ്

കുടുംബശ്രീ അംഗങ്ങളായ 18 നും 40 മധ്യേ പ്രായപരിധിയിലുള്ള അഭ്യസ്ത വിദ്യരായ യുവതികള്‍ക്കായി ആരംഭിക്കുന്ന പദ്ധതിയാണ് ഓക്‌സിലറി ഗ്രൂപ്പ്. പുതുതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കി പൊതുധാരയില്‍ കൊണ്ടുവരുന്നതിനും സാമൂഹിക സാമ്പത്തിക സ്ത്രീ ശാക്തീകരണ വിഷയങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കു ന്നതിനും വിവിധ തൊഴില്‍ സാധ്യതകളിലേക്ക് കൈ പിടിച്ചുയര്‍ ത്തുന്നതിനുമായാണ് കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍ക്ക് നേതൃ ത്വം നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ രണ്ടു മുതല്‍ ആരംഭിച്ച് ക്യാം പെയിനിലൂടെ ജില്ലയില്‍ 1730 ഗ്രാമപഞ്ചായത്തു വാര്‍ഡുകളി ല്‍ നിന്നും 1733 ഓക്‌സിലറി ഗ്രൂ്പ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഒരു ഗ്രൂപ്പി ല്‍ പരമാവധി 50 പേര്‍ക്കാണ് അംഗത്വം. സ്ത്രീധനം, ഗാര്‍ഹിക പീ ഡനം, മദ്യം, മയക്കു മരുന്ന് എന്നിവയെ പ്രതിരോധിക്കുന്ന കരുത്തു റ്റ പ്രാദേശിക സംവിധാനങ്ങളായും ഓക്‌സിലറി ഗ്രൂപ്പുകള്‍ പ്രവര്‍ ത്തിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, സഹകരണ വകുപ്പ് എന്നിവ നടപ്പിലാക്കുന്ന വിവിധ ഉപജീവന പദ്ധതികളിലൂടെ ഓക്‌ സിലറി ഗ്രൂപ്പംഗങ്ങളുടെ സുസ്ഥിര ഉപജീവനം സാധ്യമാക്കുക എന്ന തും ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യമാണ്.

അന്നം റൈസ് പ്രൊഡക്ട്‌സ്

കുടുംബശ്രീ ആരംഭിക്കുന്ന അന്നം റൈസ് പ്രൊഡക്ട്്‌സിന്റെ ലോ ഞ്ചിങ് എ.ഡി.എം കെ.മണികണ്ഠന്‍ നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷനു കീഴില്‍ ജെ.എല്‍.ജി ഗ്രൂപ്പുകള്‍ ഉത്പ്പാദിക്കുന്ന അരിയും അരി ഉത്പ്പന്നങ്ങളും അന്നം എന്ന് ബ്രാന്‍ഡില്‍ വിപണനം ചെയ്യുക എന്ന ആശയത്തോടെയാണ് അന്നം റൈസ് പ്രൊഡക്ട്‌സ് ആരംഭി ക്കുന്നത്. ഇതിലൂടെ കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ അവരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ കര്‍ഷക രില്‍ നിന്നും നെല്ല് ശേഖരിച്ച് അരിയാക്കി അന്നം ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കാന്‍ ലക്ഷ്യമിടുന്നു. തുടര്‍ന്ന് അരിയുടെ മറ്റ് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കും.

ജില്ലാ പഞ്ചായത്ത് പദ്ധതി സഹായവിതരണം നടത്തി

കുടുംബശ്രീ ടൈലറിംഗ് യൂണിറ്റുകള്‍, ടെക്‌സ്റ്റൈല്‍ ക്ലസ്റ്ററിംഗ് യൂ ണിറ്റുകള്‍ക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ച തുക വിതരണം ചെയ്തു. ശ്രീകൃഷ്ണപുരം, കാഞ്ഞിരപ്പുഴ എന്നീ സി.ഡി.എസുകള്‍ക്ക് കീഴിലുള്ള മൂന്ന് യൂണിറ്റുകള്‍ക്ക് ഒരു ലക്ഷം രൂപ വീതം വിതരണം ചെയ്തു. കൂടാതെ കൊല്ലങ്കോട്, മുണ്ടൂര്‍, തെങ്കര, പുതൂര്‍ സി.ഡി. എസ്സുകള്‍ക്ക് കീഴിലുള്ള ഏഴ് കണ്‍സ്ട്രക്ഷന്‍ യൂണിറ്റുകള്‍ക്കും തച്ചനാട്ടുകര സി.ഡി.എസ്സിനു കീഴിലുള്ള വനിതാ സംരംഭക ശൃ ഖലയ്ക്കും തുക വിതരണം ചെയ്തു.

മോചിത- വിജയികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കി

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി നടത്തിയ സ്ത്രീധന വിരുദ്ധ ക്യാം പെയിനായ മോചിതയില്‍ വിജയികളായവര്‍ക്ക് സ്പീക്കര്‍ പുരസ്‌ ക്കാരങ്ങള്‍ വിതരണം ചെയ്തു. പോസ്റ്റര്‍ മേക്കിംഗ്, വീഡിയോ മേക്കിം ഗ് എന്നീ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. പോസ്റ്റര്‍ മേ ക്കിംഗ് ജൂനിയര്‍ വിഭാഗത്തില്‍ എസ്.നന്ദിത-പെരുമാട്ടി, കെ.റിഥുല്‍-കണ്ണാടി, ജുവല്‍-കാവശ്ശേരി, എസ്.ദിവ്യ-കുഴല്‍മന്ദം, വി.അക്ഷയ്കൃ ഷ്ണ-ഒറ്റപ്പാലം എന്നിവര്‍ വിജയികളായി.

സീനിയര്‍ വിഭാഗത്തില്‍ എം.മീര-എരുമയൂര്‍, ആര്‍ദ്ര-പൂക്കോട്ട്കാവ്, എസ്.അഫ്രിന്‍ഭാനു-കൊഴിഞ്ഞാമ്പാറ, ആബേല്‍-അഗളി, വി. അനു ഗ്രഹ-നല്ലേപ്പിള്ളി, ആര്യേന്ദു-കോങ്ങാട് എന്നിവര്‍ സമ്മാനത്തിനര്‍ ഹരായി. വീഡിയോ മേക്കിംഗ് വിഭാഗത്തില്‍ മമത അയല്‍ക്കൂട്ടം-മുതുതല, കീര്‍ത്തിദീപം, ശ്രീകൃപ-അനങ്ങനടി, തണല്‍, സേവന-കൊപ്പം, അമ്പാടി-വാണിയംകുളം, നിര്‍ഭയ-മരുതറോഡ് എന്നീ കു ടുംബശ്രീകളും സമ്മാനത്തിനര്‍ഹരായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!