മണ്ണാര്‍ക്കാട്: ദേശീയപാത വികസനം പാതിവഴിയില്‍ നിലച്ചിരിക്കു ന്ന എംഇഎസ് കല്ലടി കോളേജ് പരിസരത്ത് വാഹനയാത്ര വെല്ലുവി ളിയാകുന്നു.കുത്തനെയുള്ള കയറ്റവും ഇറക്കവും സംഗമിക്കുന്ന ഇവിടെ ഗതാഗത കുരുക്കും നിത്യസംഭവമായി.സ്‌കൂളുകളും കോ ളേജും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം പ്രവര്‍ത്തിക്കു ന്ന ഇവിടുത്തെ ഗതാഗത തടസ്സം അപകടഭീതിയും സൃഷ്ടിക്കുന്നുണ്ട്.
കോളേജ് പരിസരത്ത് ഏകദേശം നൂറ്റിയമ്പത് മീറ്ററോളം ദൂരത്തില്‍ റോഡിന്റെ ഒരു പകുതിയിലൂടെ മാത്രമാണ് വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയുക.മറുപകുതിയില്‍ മെറ്റലിട്ടിട്ടുണ്ടെങ്കിലും സാങ്കേ തിക പ്രശ്‌നങ്ങളില്‍ കുരുങ്ങി നവീകരണം വൈകുന്നതാണ് പ്രതി സന്ധി സൃഷ്ടിക്കുന്നത്.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിടുന്ന സമയങ്ങ ളിലാണ് ഇവിടെ രൂക്ഷമായ ഗതാഗതകുരുക്ക് അനുഭവപ്പെടുക. ഇ തോടെ വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ ദുരിതത്തിലാകും.
കേളേജിനു ഇരുവശത്തുമുള്ള ബസ് സ്റ്റോപ്പില്‍ യാത്രക്കാരെ കയറ്റു ന്നതിനും ഇറക്കുന്നതിനുമായി ബസ് നിര്‍ത്തിയിടുമ്പോള്‍ ഭാരവാഹ നങ്ങളടക്കമുള്ള വാഹനങ്ങള്‍ക്ക് മറികടന്ന് പോകാന്‍ കഴിയാത്ത സാഹചര്യവുമുണ്ട്ഇത്തരം സമയങ്ങളില്‍ കുമരംപുത്തൂര്‍ ദിശയില്‍ നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ റോഡിന്റെ മെറ്റലിട്ട ഭാഗത്ത് കൂടിയാണ് സഞ്ചരിച്ചാണ് കുരുക്കില്‍ നിന്നും രക്ഷപ്പെടുന്നത്. അപ കട മുനമ്പിലൂടെയുള്ള ഈ യാത്ര കാല്‍നടയാത്രക്കാര്‍ക്കും അപകട കെണിയാകുന്നു.മെറ്റലിട്ട ഭാഗം താത്കാലികമായെങ്കിലും ഗതഗാത യോഗ്യമാക്കിയാല്‍ വാഹനയാത്രക്കാര്‍ക്ക് ഒരു പരിധി വരെ ആശ്വാ സമാകും.
സാങ്കേതിക പ്രശ്‌നങ്ങളാണ് ഈ ഭാഗത്തെ റോഡ് പ്രവൃത്തിയ്ക്ക് ശനിദശയായിരിക്കുന്നത്.സ്ഥല ലഭ്യതയും റോഡിന്റെ രൂപകല്‍പ്പ നയിലുള്ള ആശയക്കുഴപ്പങ്ങളും തീര്‍ന്നിട്ടില്ല.റോഡിന്റെ രൂപകല്‍ പ്പന മാറ്റുന്നതുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേയ്‌സിലേക്ക് നല്‍കിയ പ്രൊ പ്പൊസലിന് അനുമതി വൈകുകയാണ്.ഈ ഭാഗത്ത് പ്രവൃത്തി അപൂ ര്‍ണമായതിനാല്‍ തന്നെ ചെയ്ത പണിക്കും കരാര്‍ കമ്പനിക്ക് ഫണ്ട് ല ഭിച്ചിട്ടില്ലെന്നും പറയപ്പെടുന്നു.നിലവിലുള്ള നിലയ്ക്ക് തന്നെ പ്രവൃ ത്തി നടത്തിയാല്‍ മതിയെന്ന് സര്‍ക്കാര്‍ വകുപ്പു തലത്തില്‍ തീരുമാ നമുണ്ടായാല്‍ മഴമാറിയാല്‍ ഉടന്‍ ഈ ഭാഗത്ത് റോഡ് പണി പൂര്‍ത്തീ കരിക്കാന്‍ കഴിയുമെന്ന് കരാര്‍ കമ്പനിവൃത്തങ്ങള്‍ പറയുന്നു.