അലനല്ലൂര്‍: ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെട്ട അലനല്ലൂര്‍ പഞ്ചാ യത്തിലെ പട്ടികജാതി അഡീഷണല്‍ ലിസ്റ്റിലുള്ള ഗുണഭോക്താ ക്കള്‍ക്ക് ആദ്യഗഡു വിതരണം ആരംഭിച്ചു.112 പേരാണ് ലിസ്റ്റിലു ള്ളത്.രേഖകളെല്ലാം സമര്‍പ്പിച്ച 70 പേര്‍ക്കാണ് ആദ്യ ഗഡു നല്‍കു ന്നത്.ബാക്കിയുള്ളവര്‍ അര്‍ഹത തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പി ക്കുന്ന മുറയ്ക്ക് ഗഡു വിതരണം ചെയ്യുമെന്ന് ഗ്രാമ പഞ്ചായത്ത് അ ധികൃതര്‍ അറിയിച്ചു.ചൊവ്വാഴ്ച 43 ഗുണഭോക്താക്കള്‍ക്കാണ് ആദ്യ ഗഡു വിതരണം ചെയ്തത്.
പട്ടികവര്‍ഗക്കാരായ ആറു പേരാണ് ലിസ്റ്റിലുണ്ട്.ഇതില്‍ ചിലര്‍ ജാ തി സര്‍ട്ടിഫിക്കറ്റ് ഇനിയും സമര്‍പ്പിച്ചിട്ടില്ല.ഇത് സമര്‍പ്പിക്കുന്ന മുറ യ്ക്ക് ആറുപേര്‍ക്കും ഒരു മിച്ച് ധനസഹായം നല്‍കാനാണ് നീക്കം. ഇതിനായി പ്രത്യേക ഫണ്ടും നീക്കി വെച്ചിട്ടുണ്ട്. മത്സ്യതൊഴിലാളി കളുടെതായി ലിസ്റ്റ് പ്രത്യേകമായി വന്നിട്ടില്ലെന്നും ഉദ്യോഗസ്ഥ ത ലത്തിലുണ്ടായ കാലതാമസമാണ് ലൈഫ് ഭവന പദ്ധതിയില്‍ ധനസ ഹായ വിതരണത്തിന് കാലതാമസം വരുത്തിയതെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
ആദ്യഗഡു വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് കെ ഹംസ അധ്യ ക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് അംഗം മണികണ്ഠന്‍,പഞ്ചായത്ത് അംഗങ്ങളായ എംകെ ബക്കര്‍, ഷൗക്കത്തലി, റംല,ആയിഷാബി, സെക്രട്ടറി ബിന്‍സി ചെറിയാന്‍,വിഇഒമാരായ സുബൈര്‍,അലി അക്ബര്‍ എന്നിവര്‍ സംസാരിച്ചു.