മണ്ണാര്‍ക്കാട്: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യഞ്ജം 2022ന്റെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്ക് ഇലക്ഷന്‍ വിഭാഗത്തി ന്റെ നേതൃത്വത്തില്‍ എംഇഎസ് കല്ലടി കോളേജില്‍ ബോധവല്‍ ക്കരണ പരിപാടി സംഘടിപ്പിച്ചു.എന്‍സിസി,എന്‍എസ്എസ് വള ണ്ടിയര്‍മാര്‍ക്ക് പരിശീലനവും നല്‍കി.2022 ജനുവരി ഒന്നിന് 18 വയസ്സു പൂര്‍ത്തിയാകുന്നവരെയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കു ന്നത്.പ്രത്യേക ബോധവല്‍ക്കരണ പരിപാടിയില്‍ തഹസില്‍ദാര്‍ എന്‍എന്‍ മുഹമ്മദ് റാഫി,പ്രിന്‍സിപ്പാള്‍ എഎം ഷിഹാബ്,ഇലക്ഷന്‍ ഡെപ്യുട്ടി തഹസില്‍ദാര്‍ എം ജി മജു,കുമരംപുത്തൂര്‍ വില്ലേജ് ഓഫീസര്‍ അലി,ബിഎല്‍ഒമാരായ യൂനുസ് സലീം,മുഹമ്മദ് മുസ്തഫ,സുമേഷ്,സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!