കാഞ്ഞിരപ്പുഴ: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീ ര സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കാസര്‍ഗോഡ് നി ന്നും എത്തിയ ദീപശിഖ ബൈക്ക് റാലിക്ക് ചിറക്കപ്പടിയില്‍ സിഎഫ്‌ സി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീ കരണം നല്‍കി.ദീപശിഖാ പ്രയാണത്തെ പാലക്കാടന്‍ സൈനിക കൂട്ടായ്മ കരിമ്പനകൂട്ടത്തിന്റെ നേതൃത്വത്തിലാണ് ജില്ലയിലേക്ക് എതിരേറ്റത്.

മുംബൈ ഭീകരാക്രമണത്തിന്റെ 13-ാം വാര്‍ഷിക വേളയില്‍ കേരള ത്തിലെ സൈനികരുടെ കൂട്ടായ്മയായ ഓള്‍ കേരള സോള്‍ജിയേഴ്‌സ് അഡ്മിനിസ്‌ട്രേഷന്‍ അസോസിയേഷന്‍ ടീമിന്റെ നേതൃത്വത്തിലാ ണ് സംസ്ഥാനത്ത് ദീപശിഖാ പ്രയാണവും ബൈക്ക് റാലിയും നടത്തു ന്നത്.19ന് കാസര്‍കോട് നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം വി വിധ ജില്ലകളിലെ സ്വീകരണം ഏറ്റുവാങ്ങി 26ന് തിരുവനന്തപുരത്ത് സമാപിക്കും.

ചിറക്കല്‍പ്പടിയില്‍ നടന്ന സ്വീകരണ യോഗത്തില്‍ സിഎഫ്‌സി ക്ല ബ്ബ് രക്ഷാധികാരി ബാവിക്ക അധ്യക്ഷനായി.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ്,സിടി ആലി, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബാബു മങ്ങാടന്‍,ക്ലബ്ബ് ഭാരവാഹിക ളായ ഫിറോസ് കുഞ്ഞിച്ചാലില്‍,അജ്മല്‍ മങ്ങാടന്‍, സലാഹുദ്ദീന്‍ ,റിയാസ് പൊതുവച്ചോല തുടങ്ങിയവര്‍ സംബന്ധിച്ചു.ക്ലബ്ബ് പ്രസി ഡന്റ് നവാസ് സ്വാഗതവും സുബൈദാര്‍ അയ്യപ്പദാസ് നന്ദിയും പറ ഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!