മണ്ണാര്‍ക്കാട് : ഭക്ഷണത്തിന്റെ പേരില്‍ ഒരു വിഭാഗത്തില്‍പ്പെട്ട ജന ങ്ങളെ അപകീര്‍ത്തിപ്പെടുത്തി സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താന്‍ ശ്രമിക്കുന്നവരെ കേരളം ഒറ്റപ്പെടുത്തണമെന്ന് യുവ എഴുത്തുകാരന്‍ പി എം വ്യാസന്‍ അഭിപ്രായപ്പെട്ടു . ഡിവൈഫ്ഐ എലുമ്പലശേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച സെകുലര്‍ യൂത്ത് ഫെസ്റ്റില്‍ പങ്കെടു ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹ . ഗോ മാസംവും ശബരിമ ലയും പരാജയപ്പെടുത്തിയതുപോലെ പുരോഗമന കേരളം ഈ ശ്രമ ത്തെയും ചെറുത്തുതോല്‍പ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . കണ്യാര്‍കാവ് മൈതാനിയില്‍വച്ച് നടന്ന ചടങ്ങില്‍ സിപിഎം ശ്രീ കൃഷ്ണപുരം ഏരിയ സെന്റര്‍ അംഗം രാമകൃഷണന്‍ മാസ്റ്റര്‍ , പി എം നാരായണന്‍ മാസ്റ്റര്‍ , ലോക്കല്‍ സെക്രട്ടറി കൃഷ്ണദാസ്, ഡിവൈഎഫ് ഐ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു