മണ്ണാര്‍ക്കാട്: ഈ വര്‍ഷത്തെ കേരളോത്സവം പൂര്‍ണ്ണമായും ഓണ്‍ ലൈന്‍ പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കും. കലാമത്സരങ്ങള്‍ മാത്രമാണ് സംഘടിപ്പിക്കുന്നത്. ഇത്തവണ പഞ്ചായത്ത് ബ്ലോക്കതലങ്ങളിലെ മത്സരങ്ങള്‍ ഒഴിവാക്കി. മത്സരാര്‍ത്ഥികള്‍ക്ക് നേരിട്ട് ജില്ലകളിലേക്ക് മത്സരിക്കാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 25 മുതല്‍ 30 വ രെ നടക്കും. മത്സരാര്‍ത്ഥികള്‍ക്കും ക്ലബ്ബുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന സമയത്ത് മത്സരാര്‍ത്ഥികള്‍ക്ക് ഒരു രജിസ്റ്റര്‍ നമ്പറും കോഡ് നമ്പറും ലഭിക്കും.
ഈ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചാണ് അടുത്തഘട്ടത്തില്‍ മത്സരങ്ങ ളുടെ വീഡിയോകള്‍ റെക്കോഡ് ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതാണ്. ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നതിനായി നിശ്ചിത സമ യം ലഭിക്കും. രജിസ്ട്രേഷനെ കുറിച്ചും വീഡിയോ അപ്ലോഡിംഗി നെ സംബന്ധിച്ചുമുള്ള വിവരം www.keralotsavam.com ല്‍ ലഭിക്കും.
ഈ വര്‍ഷം കലാമത്സര ഇനങ്ങളില്‍ ഉപന്യാസ രചന, കവിതാരചന, കഥാരചന, ചിത്രരചന, കാര്‍ട്ടൂണ്‍, കളിമണ്‍ ശില്‍പനിര്‍മ്മാണം, ഫ്ള വര്‍ അറേഞ്ച്മെന്റ്, ക്വിസ് മത്സരം, ചെണ്ടമേളം, മൈലാഞ്ചിയിടല്‍ എന്നിവ ഒഴിവാക്കി 49 ഇനം കലാമത്സരങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടു ള്ളത്. സംസ്ഥാനതല കേരളോത്സവത്തില്‍ കലാവിഭാഗങ്ങളില്‍ വ്യ ക്തിഗത ചാമ്പ്യന്‍മാരാകുന്നവര്‍ക്ക് പ്രത്യേകം ട്രോഫി നല്‍കും. ക്യാ ഷ് അവാര്‍ഡുകളുമുണ്ട്. സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് രാജീവ്ഗാന്ധി സ്മാരക എവര്‍ റോളിങ് ട്രോഫി നല്‍കും.