മണ്ണാര്‍ക്കാട്:കൗമാരകലയുടെ മഹാമേളയില്‍ മികച്ച നേട്ടം സ്വന്ത മാക്കി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വിജയകിരീടമണിഞ്ഞ സ്വന്തം ജില്ലയ്ക്ക് മുപ്പത് പോയിന്റ് ഈ വിദ്യാലയത്തിന്റെ സംഭാവന യാണ്.ആറിനങ്ങളിലാണ് ദാറുന്നജാത്തിന്റെ പ്രതിഭകള്‍ മത്സരി ച്ചത്.ആറിലും എ ഗ്രേഡ് നേടി .ദാറുന്നജാത്തിന്റെ കുത്ത കയായ വട്ടപ്പാട്ടും ഒപ്പനയിലും ഇക്കുറിയും എ ഗ്രേഡില്‍ നിന്നും ഒരു തരി പിന്നോട്ടായില്ല.എച്ച് എസ് വിഭാഗം ഒപ്പനയിലും എച്ച്എസ്എസ് വിഭാഗം വട്ടപ്പാട്ടിലുമാണ് ദാറുന്നജാത്ത് മേല്‍ക്കൈ നിലനിര്‍ ത്തിയത്.എട്ടാം ക്ലാസ്സ് മുതല്‍ കലാമേളകളില്‍ മിന്നും വിജയം നേടിക്കൊടുക്കുന്ന ആത്മജ വിനോദ് ഹയര്‍ സെക്കണ്ടറി വിഭാഗം ഭരതനാട്യം,നാടോടി നൃത്തം എന്നീ ഇനങ്ങളില്‍ എ ഗ്രേഡ് നേടി. എച്ച് എസ് വിഭാഗം നാടോ ടി നൃത്തത്തില്‍ നന്ദന എസ് പ്രഭുവും, ഉര്‍ദു പദ്യം ചൊല്ലലില്‍ ഫാത്തിമ അഫ്രീനയും എ ഗ്രേഡിന്റെ ഉടമകളാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!