പാലക്കാട്:അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ സാമൂഹിക മാനസിക ആരോഗ്യ പരിപാടിയുടെ പത്താം വാര്‍ഷി കാഘോഷം പാലക്കാട് ഐഎംഎ ഹാളില്‍ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് ആന്‍ഡ് സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. മറ്റ് ഏത് രോഗങ്ങളേക്കാളും പരിഗ ണന അര്‍ഹിക്കുന്നതും എന്നാല്‍ ലഭിക്കാത്തതുമായ ഒരു വിഭാഗം ആണ് മാനസിക രോഗം. ആദിവാസി ജനവിഭാഗങ്ങളിലേക്ക് ഇറ ങ്ങിച്ചെന്ന് വിശദമായ പഠനം നടത്തിയ ശേഷം അവര്‍ക്ക് കൂടി സ്വീകാര്യമായ ചികിത്സാ രീതി ആവിഷ്‌കരിക്കണം എന്നും ഇത്ത രം രീതി നടപ്പിലാക്കിയതാണ് വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ വിജയം എന്നും മുഖ്യ പ്രഭാഷണം നടത്തിയ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം മേധാവി ഡോ.ഷാജി അഭിപ്രായപ്പെട്ടു.ഐഎംഎ കേരള സംസംസ്ഥാന മുന്‍ പ്രസിഡന്റ് ഡോ.സികെ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.വിപിഎസ് മേനോന്‍,വിപി മുരളീധരന്‍,ഡോ.ശ്രീറാം,ഡോ.നാരായണന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു. സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ വി നാരായണന്‍ സ്വാഗതം പറ ഞ്ഞു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ഡോ.രമണന്‍ ഏറാട്ട് അധ്യക്ഷ ത വഹിച്ചു. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രഭുദാസ് അട്ടപ്പാടിയിലെ മാനസിക രോഗ രംഗത്തെ മാറി വരുന്ന പ്രവണതകളേക്കുറിച്ചും തന്റെ അനുഭവങ്ങളേക്കുറിച്ചും വിശദീകരിച്ചു.അട്ടപ്പാടിയിലെ മാനസിക അസ്വസ്ഥത അനുഭവപ്പെടുന്ന വ്യക്തികള്‍ക്ക് മികച്ച ചികിത്സ നല്‍കി അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരികയെന്ന ലക്ഷ്യത്തോടെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ അട്ടപ്പാടി 2009 നവംബര്‍ 23നാണ് സിഎംഎച്ച്പിക്ക് തുടക്കമിട്ടത്. തൃശ്ശൂര്‍ ഗവ മെഡിക്കല്‍ കേളേജിലെ മാനസികാ രോഗ്യ വിഭാഗത്തിന്റെ പിന്തുണയോടെ ആരംഭിച്ച പദ്ധതിയില്‍ പിന്നീട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെഹക് ഫൗണ്ടേ ഷനും കൈകോര്‍ത്തു. നാളിത് വരെ മുന്നൂറിലധികം രോഗികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഇരുന്നൂറ്റി അമ്പത്തഞ്ചിലധികം പേര്‍ക്ക് തീവ്ര മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും ഇവര്‍ക്ക് തക്കതായ ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞതായും ചീഫ് മെഡിക്കല്‍ ഓഫീ സര്‍ ഡോ വി നാരായണന്‍ പറഞ്ഞു. സൗജന്യമായി ചികിത്സയും മരുന്നും ലഭ്യമാക്കി നിരവധി പേരെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കാന്‍ പദ്ധതി വഴി സാധിച്ചു.രോഗമുക്തി നേടിയുടെ തുടര്‍ന്നുള്ള ജീവിത നിലവാരവും ആശുപത്രിയുടെ നിരീക്ഷണ ത്തിലാണ്. ഡോക്ടര്‍മാരും വിവേകാനന്ദയുടെ ആരോഗ്യ പ്രവര്‍ത്ത കരും ട്രസ്റ്റ് അംഗങ്ങളും കൃത്യമായ ഇടവേളകളില്‍ ഇവരെ സന്ദര്‍ ശിച്ച് ആവശ്യമായ സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്. മാസിക അസ്വാസ്ഥ്യമുള്ളവരെ കണ്ടെത്താനും ചികിത്സ നല്‍കാനുമായി അട്ടപ്പാടിയിലെ നൂറോളം ഊരുകളില്‍ വിവേകാനന്ദയുടെ ആരോഗ്യ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. അട്ടപ്പാടിയിലെ വിവിധ വിദ്യാലയങ്ങളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ ക്കായി ബോധവല്‍ക്കരണ ക്ലാസ്സുകളും തെരുവ് നാടകങ്ങളും സംഘടിപ്പിക്കാറുള്ളതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. തര്‍ അറിയിച്ചു.