മണ്ണാര്‍ക്കാട്:അഞ്ചുദിവസങ്ങളിലായി നടന്ന മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ കുമരംപുത്തൂര്‍ പഞ്ചായത്ത് ഓവറോള്‍ കിരീടം ചൂടി.അലനല്ലൂര്‍ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി.മണ്ണാര്‍ക്കാട് ജിയുപി സ്‌കൂളില്‍ നടന്ന സമാപന സമ്മേളനം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് അധ്യക്ഷത വഹിച്ചു.കെപിഎസ് പയ്യ നെടം,റഫീഖ പാറോക്കോട്ടില്‍,കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് സികെ ജയശ്രീ,കുമരംപുത്തൂര്‍ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ഉഷ,പി അലവി,യൂസഫ് പാലക്കല്‍,വി പ്രീത,അസീസ് ഭീമനാട്, ഗിരീഷ് ഗുപ്ത എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് സമ്മാനദാനം നിര്‍വ്വഹിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!