കേട്ടോപ്പാടം: ഭീമനാട് സെന്ററില്‍ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവെക്കാന്‍ നാട്ടുകല്‍ പോ ലീസ് കരാറുകാരന് നിര്‍ദ്ദേശം നല്‍കി.എംഎല്‍എ എന്‍ ഷംസു ദ്ദീന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗി ച്ചാണ് ഭീമനാടില്‍ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മി ക്കുന്നത്.പഴയ കാത്തിരിപ്പ് കേന്ദ്രമുണ്ടായിരുന്ന അതേ ദിശയില്‍ അല്‍പ്പം മാറിയാണ് പുതിയ കേന്ദ്രം നിര്‍മ്മിക്കുന്നത്.ഇതിന്റെ പണികള്‍ ഇന്ന് രാവിലെയോടെ ആരംഭിച്ചു.പഴയ കേന്ദ്രമുണ്ടായി രുന്നയിടത്ത് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളതായും ഇതിനായി ഫണ്ട് നീക്കി വെച്ചിട്ടുള്ളതായും പ്രസിഡന്റ് ഇല്ല്യാസ് താളിയില്‍ അറിയിച്ചു. നിര്‍മ്മാണം നടക്കുന്നതറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ് താളിയിലിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തിയി രുന്നു. നാട്ടുകാരും തടിച്ച് കൂടിയിരുന്നു.എംഎല്‍എ ഫണ്ട് വിനി യോഗിച്ചുള്ള കാത്തിരിപ്പ് കേന്ദ്രവും പഞ്ചായത്ത് നിര്‍മ്മി ക്കാന്‍ പോകുന്ന കാത്തിപ്പ് കേന്ദ്രവും വരുന്നത് ഒരേ ദിശയി ലാണ്. ഇത് കൊണ്ട് നാട്ടുകാര്‍ക്ക് പ്രയോജനമുണ്ടാകില്ലെന്നതാണ് ചൂണ്ടിക്കാ ട്ടപ്പെട്ടത്. ഇതേ തുടര്‍ന്ന് നാട്ടുകല്‍ എസ് പി ശിവശങ്കരന്‍ ഇടപെട്ട് നിര്‍മ്മാണം താത്കാലികമായി നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ കരാറുകാരന് നോട്ടീസ് നല്‍കുകയായിരുന്നു.ക്രമസമാധാന പ്രശ്‌ന സാധ്യത ചൂണ്ടിക്കാട്ടിയാണ് പോലീസ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നം സമവായത്തിലൂടെ പരിഹരി ക്കാനാണ് നീക്കം.ഭീമനാട് ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വഴിവക്കിലാണ് ബസ് കാത്ത് നില്‍ക്കുന്നത്. റോഡിന്റെ രണ്ട് ദിശകളിലും ബസ് കാത്തിരിപ്പ് കേന്ദ്രം വന്നാല്‍ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!