മണ്ണാര്‍ക്കാട്: ഭക്തിയുടെ ശംഖൊലി മുഴക്കി വീണ്ടും വൃശ്ചികം പിറ ന്നു.ഇനി 41 നാള്‍ പ്രകൃതീശ്വരനായ ശാസ്താവിനുള്ള സമര്‍പ്പണ മായി വ്രതനിബദ്ധമായ പകലിരവുകള്‍.കലിയുഗവരദനായ ശബരിമല അയ്യപ്പന്റെ പുണ്യദര്‍ശനം നേടാന്‍ മണ്ഡലവ്രതമെടുത്ത് മലചവിട്ടാ ന്‍ ഭക്തര്‍ തയ്യാറെടുക്കുകയാണ്.കോവിഡ് ഇളവുകള്‍ നല്‍കി ശബ രിമല തീര്‍ത്ഥാടനം പുരനരാരംഭിച്ചതിനൊപ്പം പ്രാദേശിക തലത്തി ലും ഇളവുകള്‍ കണക്കിലെടുത്ത് അയ്യപ്പന്‍വിളക്ക് ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍. ജില്ലയിലെ പ്രധാന അയ്യപ്പക്ഷേത്രങ്ങളിലുള്‍പ്പടെ മണ്ഡലമാസാചര ണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!