പാലക്കാട്: നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ആഭിമുഖ്യ ത്തില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ നവംബര്‍ 14 വരെ ജില്ലയിൽ സം ഘടിപ്പിച്ച പാന്‍ ഇന്ത്യ ലീഗല്‍ അവെര്‍നസ് ആന്‍ഡ് ഔട്ട്‌ലെറ്റ് പ്രോ ഗ്രാമിന്റെ സമാപന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഹൈ ക്കോടതി ജഡ്ജി സിയാദ് റഹ്മാന്‍ നിര്‍വഹിച്ചു. ജില്ലയിലെ ചൈല്‍ഡ് കെയര്‍ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് പരിചരണം നല്‍കുന്ന ഹോം സൂപ്രണ്ട്, ഹോം മാനേജര്‍, കെയര്‍ടേക്കര്‍ തുടങ്ങിയവര്‍ക്കും ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ബോധവത്കരണം നല്‍കി.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാന്‍ ഡോ. ബി കലാം പാഷ, സെക്രട്ടറി വി.ജി അനുപമ, പാലക്കാട് താലൂക്ക് ലീഗല്‍ സര്‍ വീസസ് കമ്മിറ്റി ചെയര്‍മാനും പ്രിന്‍സിപ്പല്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുമായ പി.പി സൈതലവി, പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ മരിയ ജെറാര്‍ഡ്, ബാര്‍ അസോസിയേഷന്‍ സെ ക്രട്ടറി ടി.എസ് രാജേഷ് കുമാര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ് ശുഭ എന്നിവര്‍ പങ്കെടുത്തു.