അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിലെ എടത്തനാട്ടുകര പ്രദേശത്തെ മുണ്ടക്കുന്ന്,പടിക്കപ്പാടം,വട്ടമണ്ണപ്പുറം വാര്‍ഡുകളിലെ മാലിന്യ ങ്ങള് ഹരതികര്മ്മ സേനാംഗങ്ങളെത്തി ശേഖരിച്ചു.മാലിന്യമുക്ത അലനല്ലൂര്‍ പദ്ധതിയുടെ ഭാഗമായാണ് മാലിന്യം വീടുകളിലെത്തി ശേഖരിക്കുന്നത്.വീട്ടുടമ യില്‍ നിന്നും പഞ്ചായത്തംഗങ്ങളായ മഠത്തൊടി.റഹ്മത്ത് വി. ഗിരിജ,സി.മുഹമ്മദാലി എന്നിവര്‍ ഏറ്റു വാങ്ങി, തച്ചനാട്ടുകര പഞ്ചായത്ത് വി.ഇ.ഒ അബ്ദുല്‍ ഗഫൂര്‍, പി.പി.അലി, എം.അലി, കെ.കുഞ്ഞയമ്മു,സി. പാത്തുമ്മ, കെ.ഷെ ഫീഖ്, കെ.ആയിഷക്കുട്ടി ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.