ചിറ്റൂർ :സമൂഹത്തില്‍ കുറ്റക്കാരായി ആരും ജനിക്കുന്നില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ സ്‌പെ ഷല്‍ സബ്ബ് ജയില്‍ ക്ഷേമ ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു വ്യക്തി സാഹചര്യം കൊണ്ട് കുറ്റക്കാരനായി മാറാമെന്നും ആര്‍ഭാട ജീവിതം ഒഴിവാക്കാന്‍ പൊതു സമൂഹം തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു. ജയില്‍ ജീവിതത്തിനിടയിൽ തെറ്റുകള്‍ തിരുത്തി ശരിയായ ജീവിതത്തിലേക്കു വന്നാല്‍ ശിക്ഷയില്‍ ഇളവു വരുത്താന്‍ സാധിക്കുമെന്നും അത്തരം രീതിയിലേക്കു എത്താൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

കേരള സര്‍ക്കാറും ജയില്‍ വകുപ്പും തടവുകാരുടെ ക്ഷേമം 2019-20 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജയിലുകളില്‍ കഴിയുന്ന അന്തേവാസി കളുടെ മാനസിക സംഘര്‍ഷത്തിന് അയവു വരുത്താനും അവരുടെ കലാകായിക കഴിവുകളെ പരിപോഷിപ്പിച്ച് സാമൂഹ്യ പ്രതിബന്ധത യുള്ളവരാക്കി തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ജയില്‍ക്ഷേമ ദിനാഘോഷം സംഘടിപ്പിക്കുന്നത്.

ജയിൽ അങ്കണത്തിൽ നടന്ന പരിപാടിയിൽ ചിറ്റൂര്‍ -തത്തമംഗലം നഗരസഭ ചെയര്‍മാന്‍ കെ. മധു അധ്യക്ഷനായി. ചിറ്റൂർ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി കെ.പി പ്രിയ മുഖ്യാതിഥിയായി. ചിറ്റൂര്‍ സ്പെഷല്‍ സബ്ബ് ജയില്‍ സൂപ്രണ്ട് എസ്. ശിവദാസന്‍ ആമുഖ പ്രഭാഷണം നടത്തി. ഉത്തരമേഖല ജയില്‍ റീജിയണല്‍ വെല്‍ഫെ യര്‍ ഓഫീസര്‍ മുകേഷ് മുഖ്യ പ്രഭാഷണം നടത്തി. ചിറ്റൂര്‍- തത്ത മംഗലം നഗരസഭ കൗണ്‍സിലര്‍ സാദിഖ് അലി, ചിറ്റൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. രാധാകൃഷ്ണന്‍, സെന്‍ട്രല്‍ പ്രിസണ്‍ കണ്ണൂര്‍ ജോയിന്റ് സൂപ്രണ്ട് എന്‍ രവീന്ദ്രന്‍, വനിത ജയില്‍ വിയ്യൂര്‍ ആന്റ് പാലക്കാട് വെല്‍ഫെയര്‍ ഓഫീസര്‍ എ ധന്യ, ഒറ്റപ്പാലം സബ്ബ് ജയില്‍ സൂപ്രണ്ട് എം മജീദ്, ചിറ്റൂര്‍ സബ്ബ് ജയില്‍ അസി.സൂപ്രണ്ട് കെ മാധവന്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!