അലനല്ലൂര്‍: വിഎച്ച്എസ്ഇ,പ്ലസ് വണ്‍ പ്രവേശനം നേടിയവര്‍ക്കായി വിഎച്ച്എസ്ഇ എന്‍എസ്എസ് സംസ്ഥാന സെല്‍ സംസ്ഥാനമൊട്ടാ കെ നടത്തി വരുന്ന വെല്‍ക്കം വെബിനാര്‍ സീരീസ് സ്റ്റെപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാപ്റ്റന്‍ വൈശാഖ് ടാക് വെബിനാര്‍ അ ലനല്ലൂര്‍ ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ട അനു ഭവമായി.വിഎച്ച്എസ്ഇ കുറ്റിപ്പുറം റീജ്യണല്‍ ഡയറക്ടര്‍ ഉബൈ ദുള്ള എം ഉദ്ഘാടനം ചെയ്തു.പ്രഥമ ഇന്ത്യന്‍ അംപ്യൂട്ടി ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ എസ്ആര്‍ വൈശാഖ് മുഖ്യാതിഥിയായിരുന്നു. അഡ്വ. എന്‍.ഷംസുദ്ദീന്‍ എംഎല്‍എ,സന്തോഷ് ട്രോഫി താരങ്ങളായ മുഹ മ്മദ് പാറക്കോട്,അബ്ദുല്‍ ഹക്കീം എന്നിവര്‍ ആശസംകള്‍ നേര്‍ന്നു. എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍ രഞ്ജിത്ത് പി,ജില്ലാ കോ ഓര്‍ ഡിനേറ്റര്‍ സതീഷ് എം,പിഎസി മെമ്പര്‍ ടി കൃഷ്ണനുണ്ണി,പിടിഎ പ്ര സിഡന്റ് ഹംസ ആക്കാടന്‍,വൈസ് പ്രസിഡന്റ് അഷ്‌റഫ് ഹാജി, പ്രിന്‍സിപ്പല്‍ സോണിയ രാജ്,പ്രോഗ്രാം ഓഫീസര്‍ ജ്യോതി കെ ആര്‍,അധ്യാപകരായ അബ്ദുല്‍ അസീസ്,പ്രജിത് കെ ആര്‍,റസ്മ പി,നിസ എസ്,ഷംന ടി,അഞ്ചു,മിര്‍ഫത് എന്നിവര്‍ സംബ ന്ധിച്ചു. വളണ്ടിയര്‍മാരായ അനുജ സി,ആനന്ദ് പി,ദില്‍ഷാദ് അലി,ഗൗരി വി,അതുല്യ കെടി എന്നിവര്‍ ക്യാപ്റ്റനുമായി സംവദിച്ചു. എന്‍ എസ്എസ് വളണ്ടിയര്‍ നന്ദന പി സംവാദം നിയന്ത്രിച്ചു.ക്യാപ്റ്റന്‍ മുഹമ്മദ് മുസമ്മില്‍ സ്വാഗതവും നിരഞ്ജന പി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!