തെങ്കര: പഞ്ചായത്തിലെ മലയോര മേഖലകളില്‍ ഉള്‍പ്പെടുന്ന മെഴു കുംപാറ,ആനമൂളി,മേലാമുറി,ചേറുംകുളം എന്നീ പ്രദേശങ്ങളെ മണ്ണാര്‍ക്കാട് രണ്ട് വില്ലേജ് പരിധിയിലേക്ക് മാറ്റണമെന്ന് എന്‍സിപി തെങ്കര മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
നിലവില്‍ ഈ പ്രദേശങ്ങളിലെ ഭൂരേഖകള്‍ തച്ചമ്പാറ പഞ്ചായത്ത് പ രിധിയിലെ പാലക്കയം വില്ലേജില്‍ ഉള്‍പ്പെട്ടതു മൂലം ജനങ്ങള്‍ ദുരി തത്തിലാണ്.വില്ലേജില്‍ നികുതി അടയ്ക്കുന്നതിനും പ്രകൃതി ദുര ന്തം മൂലം നാശനഷ്ടങ്ങള്‍ ലഭിക്കുന്നതിനും,വന്യമൃഗ ശല്യ മൂലം വി ള നാശം റിപ്പോര്‍ട്ട് ചെയ്യുന്നതിനും,മറ്റു റവന്യൂ സര്‍ട്ടിഫിക്കറ്റ് ആവ ശ്യങ്ങള്‍ക്കും കിലോമീറ്ററുകള്‍ താണ്ടി യാത്ര ചെയ്ത് പാലക്കയം വി ല്ലേജില്‍ എത്തേണ്ട സ്ഥിതിയാണ്.
പാലക്കയം വില്ലേജിലുള്‍പ്പെടുന്ന തെങ്കര പഞ്ചായത്ത് പരിധിയിലെ ഭൂരേഖകള്‍ മണ്ണാര്‍ക്കാട് രണ്ട് വില്ലേജിലേക്ക് മാറ്റിയാല്‍ പ്രശ്‌നത്തി ന് പരിഹാരമാകും.ഇത് സംബന്ധിച്ച് റെവന്യു വകുപ്പ് മന്ത്രിക്ക് നി വേദനം നല്‍കാനും യോഗം തീരുമാനിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് സദക്കത്തുള്ള പടലത്ത് ഉദ്ഘാടനം ചെയ്തു. മ ണ്ഡലം പ്രസിഡണ്ട് ഹമീദ് കൈതച്ചിറ അദ്ധ്യക്ഷനായി. ഇബ്രാഹിം ബാദുഷ,പിസി,ആര്‍.ശ്യാംപ്രസാദ്,ആയിഷാ ഭാനു,കബീര്‍ ആനമൂ ളി,ബഷീര്‍,ഷറഫുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.