കോട്ടോപ്പാടം: പഞ്ചായത്തിലെ മലയോര ജനതയുടെ ജീവനും സ്വ ത്തിനും വന്യമൃഗങ്ങളില്‍ നിന്നും സുരക്ഷയൊരുക്കണമെന്നാ വശ്യപ്പെട്ട് കേരള കര്‍ഷക സംഘം കോട്ടോപ്പാടം പഞ്ചായത്ത് കമ്മി റ്റിയുടെ നേതൃത്വത്തില്‍ നടത്തിയ തിരുവിഴാംകുന്ന് ഫോറസ്റ്റ് ഓ ഫീസ് ഉപരോധ സമരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ശശി ഉദ്ഘാടം ചെയ്തു.കര്‍ഷകസംഘം ഏരിയ സെക്രട്ടറി എന്‍ മണികണ്ഠന്‍ അദ്ധ്യക്ഷനയി.കര്‍ഷകസംഘം ജില്ലാ സെക്രട്ടറി ജോ സ് മാത്യൂസ്,ഏരിയാ പ്രസിഡന്റ് കെ.കെ രാജന്‍,സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ ശോഭന്‍കുമാര്‍,പി മനോമോഹനന്‍ എ ന്നിവര്‍ സംസാരിച്ചു.കെ ഹമീദ് സ്വാഗതും മധുസൂദനന്‍ നന്ദിയും പറഞ്ഞു.