കുമരംപുത്തൂര്‍:കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എട്ടാം ക്ലാസ്സു കാര്‍ക്ക് ഹൃദ്യമായ വരവേല്‍പ്പ്.പുത്തന്‍ സ്‌കൂള്‍ ബാഗും മധുരവും നല്‍കിയാണ് നവാഗതരെ വിദ്യാലയത്തിലേക്ക് എതിരേറ്റത്. ജന പ്രതിനിധികള്‍,സ്‌കൂള്‍ മാനേജ്‌മെന്റ്,പിടിഎ,അധ്യാപകര്‍ എന്നി വര്‍ നവാഗതരെ സ്‌കൂള്‍ കവാടത്തില്‍ നിന്നും സ്വീകരിച്ച് ആനയി ച്ചു.പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ന്‍ നൗഫല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് എന്‍ ചന്ദ്രശേഖരന്‍ അധ്യക്ഷനായി.പ്രിന്‍സിപ്പാള്‍ ടി കെ അബൂബക്കര്‍, ഡെപ്യുട്ടി പ്രധാന അധ്യാപകന്‍ സികെ മുഹമ്മദ് എന്നിവര്‍ സംസാ രിച്ചു.സ്റ്റേറ്റ് മാത്തമറ്റിക്‌സ് റിസോഴ്‌സ് പേഴ്‌സണ്‍ എം രാജേഷ്,കെ ഹരിദാസ്,എസ്‌ഐടിസി കണ്‍വീനര്‍ എം കുഞ്ഞയമു,കൈറ്റ് കണ്‍ വീനര്‍ സലീം മാലിക്,സ്റ്റാഫ് സെക്രട്ടറി എംഎസ് രമ,ആര്‍ട്ടിസ്റ്റ് ഷാജി ചെമ്മാട് എന്നിവര്‍ നേതൃത്വം നല്‍കി.പ്രധാന അധ്യാപകന്‍ സിഎം ബഷീര്‍ സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!