കോട്ടോപ്പാടം: ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗങ്ങളുടെ ആക്രമണത്തിനെതിരെ കോട്ടോപ്പാടം പഞ്ചായത്ത് നിവാസികളും കര്‍ഷകരും ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തിരുവിഴാംകുന്ന് കച്ചേ രിപ്പറമ്പ് ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കും.കേരള കര്‍ഷക സംഘം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം സിപി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പികെ ശശി ഉദ്ഘാടനം ചെയ്യും. കര്‍ഷകരുടേയും സാധാരണക്കാരുടേയും ജീവനും സ്വത്തിനും കാ ര്‍ഷിക വിളകള്‍ക്കും സംരക്ഷണം നല്‍കുക, കൃഷിനാശത്തിന് ന്യായമായ നഷ്ടപരിഹാരം അനുവദിക്കുക,വന്യമൃഗങ്ങള്‍ ജന വാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനാവശ്യമായ പ്രതിരോധ സംവിധാ നങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമ രം.കര്‍ഷക സംഘം ജില്ലാ,ഏരിയാ നേതാക്കള്‍ സംസാരിക്കും.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ മാസങ്ങളായി വന്യമൃഗശല്ല്യം മൂലം ജനങ്ങള്‍ പൊറുതി മുട്ടുകയാണ്.കരടിയോട്, കച്ചേരിപ്പറമ്പ് മേഖലയില്‍ കൂട്ടമായെത്തുന്ന കാട്ടാനകള്‍ കൃഷി നാ ശം വരുത്തുന്നത് പതിവായി.കൃഷി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയില്ലെന്ന അവസ്ഥയിലാണ് വനയോരമേഖലയിലെ കര്‍ഷകര്‍.വനാതിര്‍ത്തികളില്‍ പ്രതിരോധ സംവിധാനങ്ങള്‍ കാര്യ ക്ഷമമല്ലാത്തതാണ് നാള്‍ക്കുനാള്‍ വന്യമൃഗശല്ല്യം മേഖലയില്‍ രൂക്ഷമാകാന്‍ കാരണം.