മണ്ണാര്‍ക്കാട്: തെങ്കര കാഞ്ഞിരപ്പുഴ പഞ്ചായത്തുകളെ തമ്മില്‍ ബ ന്ധിപ്പിക്കുന്ന കോല്‍പ്പാടം കേസ്‌വേയുടെ സ്ഥാനത്ത് ഒരു റോഡ് പാലം നിര്‍മിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യ പ്പെട്ട് എംഎല്‍എമാരായ അഡ്വ.എന്‍.ഷംസുദ്ദീന്‍,അഡ്വ.കെ ശാന്ത കുമാരി എന്നിവര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് കത്തു നല്‍കി.പാലം സംബന്ധിച്ച് അടിയന്തര റിപ്പോര്‍ട്ട് ലഭ്യമാക്കുവാന്‍ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ചീഫ് എ്ഞ്ചിനീയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.റിപ്പോര്‍ട്ടു ലഭിച്ച ശേഷം ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി എംഎല്‍എ അറിയിച്ചു.
മൂന്ന് പതിറ്റാണ്ട് മുമ്പാണ് കോല്‍പ്പാടത്ത് കേസ് വേനിര്‍മിച്ചത്. മഴയ ത്ത് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ പാലം വെള്ളത്തിനടിയിലാവു ന്നത് പതിവാണ്.ഒറ്റവരി ഓവുകളില്‍ കല്ലും മരങ്ങളും വന്നു നിറയു കയും ചെയ്യും.ഇതോടെ പുഴ ഗതിമാറി ഒഴുകിയാല്‍ സമീപത്തെ വീ ടുകളിലേക്ക് വെള്ളം കയറും.ചെറിയ രീതിയില്‍ വെള്ളം കയറു മ്പോഴും വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നത് അപകടഭീഷ ണിയിലാണ്.വര്‍ഷങ്ങള്‍ക്കു മുമ്പ് കേസ് വേയുടെ അറ്റകുറ്റപണി നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.മണ്ണാര്‍ക്കാട് നെല്ലിപ്പുഴ പാലം തകര്‍ന്ന സമയത്ത് ബൈപ്പാസായി ഈ റോഡ് ഉപയോഗിച്ചി രുന്നു.നെല്ലിപ്പുഴയ്ക്കു കുറുകെ കോല്‍പ്പാടത്ത് റോഡ് പാലം നിര്‍ മിക്കണമെന്നത് ജനങ്ങളുടെ ചിരകാല സ്വപ്‌നമാണ്.