കുമരംപുത്തൂര്‍: കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി പൊതുവിദ്യാ ഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ സംഘടിപ്പിച്ച സി.എച്ച് പ്ര തിഭാ ക്വിസ് മൂന്നാം സീസണിലെ വിജയികളെ കെ.എസ്.ടി.യു ജി ല്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.കുമരംപുത്തൂര്‍ ജി.എല്‍.പി സ്‌കൂളില്‍ നടന്ന സ്‌നേഹാദരം പൊതുവിദ്യാഭ്യാസ വ കുപ്പ് ജോയിന്റ് ഡയറക്ടര്‍ എ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കെ. എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് അധ്യക്ഷത വ ഹിച്ചു.സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടില്‍ മുഖ്യാതിഥിയാ യി.മണ്ണാര്‍ക്കാട് എ.ഇ.ഒ ഒ.ജി.അനില്‍കുമാര്‍ സമ്മാനദാനം നടത്തി. മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ സര്‍ഗപ്രതിഭാ പുരസ്‌ കാരം എടത്തനാട്ടുകര ജി.എല്‍.പി.എസ് അധ്യാപിക സീനത്ത് അലി ക്കും എക്‌സലന്റ് ടീച്ചര്‍ അവാര്‍ഡ് ഭീമനാട് ജി.യു.പി.എസ്സിലെ എം. സബിതക്കും ചടങ്ങില്‍ സമ്മാനിച്ചു.കെ.എസ്. ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എം.അലി, ജില്ലാ സെക്രട്ടറി നാസര്‍ തേള ത്ത്,കെ.ടി.ജലീല്‍,ഹുസൈന്‍ കോളശ്ശേരി,സഫ്വാന്‍ നാട്ടുകല്‍, ടി.ഷൗക്കത്തലി കെ.അബൂബക്കര്‍,ടി.കെ.എം.ഹനീഫ,സലീം നാല കത്ത്,കെ.പി.എ.സലീം,റഷീദ് മരുതൂര്‍,കെ.ഷറഫുദ്ദീന്‍, എം.കെ. സൈദ് ഇബ്രാഹിം, വി.പി.മുസ്തഫ,കെ.ജി.മണികണ്ഠന്‍,ബഷീര്‍ അമ്പാ ഴക്കോട്,സി.കെ.റിയാസ്,വി.കെ.ഷംസുദ്ദീന്‍,കെ.എം.മുസ്തഫ,പി.സാജിദ്,അല്‍ത്താഫ് മംഗലശ്ശേരി, റാഫി എടത്തോള്‍ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!