മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. യുഡിഎ ഫിലെ 11 അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസം വെള്ളിയാഴ്ചയാണ് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചത്.അവിശ്വാസ പ്രമേയം ചര്‍ ച്ച ചെയ്യാനുള്ള തിയതി സംബന്ധിച്ച് അടുത്ത ആഴ്ചയില്‍ തീരുമാന മുണ്ടാകുമെന്നാണ് സൂചന.ഭരണസമിതിയില്‍ പ്രസിഡന്റും യുഡി എഫ് അംഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് പരസ്പരം സഹകരിച്ച് ഭരണം ഭദ്രമായി മുന്നോട്ട് കൊണ്ട് പോകണമെന്ന് മു സ്ലിം ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് സികെ ഉമ്മുസല്‍മ സ്ഥാനം രാജിവെ ക്കുമെന്നും രാജിയുടെ തിയതി സംസ്ഥാന നേതൃത്വം അറിയിക്കു മെന്നും കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട്ട് ചേര്‍ന്ന യോഗത്തിന് ശേഷം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ അഡ്വ.എന്‍.ഷംസുദ്ദീന്‍ എം എല്‍എ അറിയിച്ചിരുന്നു.ഇതിന് പിന്നാലെയാണ് യുഡിഎഫ് അംഗ ങ്ങള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.17 അംഗ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ പ്രസിഡന്റ് ഉള്‍പ്പടെ മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും ആറ് അംഗങ്ങള്‍ വീത മാണ് ഉള്ളത്.സിപിഎം മൂന്ന്,സിപിഐ ഒന്ന്,എന്‍സിപി ഒന്ന് എ്ന്നി ങ്ങനെയാണ് കക്ഷി നില.