മണ്ണാര്‍ക്കാട്: തെങ്കരയില്‍ വിവാഹ ഫോട്ടോ എടുക്കുന്നതിനിടെ ഫോട്ടോഗ്രാഫറെ മര്‍ദിക്കുകയും ക്യാമറ ഉള്‍പ്പടെ നശിപ്പിക്കുകയും ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നും ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അ സോസിയേഷന്‍ മണ്ണാര്‍ക്കാട് കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഒക്ടോബര്‍ 3നാണ് വിവാഹ ഫോട്ടോയെടുക്കു ന്നതി നിടെ തടസ്സപ്പെടുത്തി മദ്യപിച്ചെത്തിയ മൂന്ന് പേര്‍ സംഘം ചേര്‍ന്ന് അകാരണമായി പ്രകോപനമുണ്ടാക്കുകയും ഫോട്ടോഗ്രാഫറെ മര്‍ദി ക്കുകയും തൊഴിലുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തത്.ഇത് സം ബന്ധിച്ച് മണ്ണാര്‍ക്കാട് പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. വാ ര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് റഫീഖ് മണ്ണാര്‍ക്കാട്, മേഖ ലാ പ്രസിഡന്റ് മണികണ്ഠന്‍ മുളയന്‍കാവ്,വൈസ് പ്രസിഡന്റ് സു ജിത്ത് പുലാപ്പറ്റ,സെക്രട്ടറി ബാലു ഫോട്ടോണ്‍,ജോയിന്റ് സെക്രട്ടറി റഹീം തെങ്കര,യൂണിറ്റ് പ്രസിഡന്റ് ജയപ്രകാശ് എന്നിവര്‍ സംബന്ധി ച്ചു.