സിറ്റിസൺ സർവീസ്-വൺ ഡിപ്പാർട്ട്മെന്റ് വൺ ഐഡിയ
തിരുവനന്തപുരം: കേരള സർക്കാരിന്റെ ആസൂത്രണ, സാമ്പത്തിക കാര്യ വകുപ്പിന്റെ കീഴിലുള്ള വൈജ്ഞാനിക സ്രോതസും ഉപദേശ ക സമിതിയുമായ കേരള ഡെവലപ്മെന്റ് & ഇന്നൊവേഷൻ സ്ട്രാറ്റ ജിക് കൗൺസിൽ (കെ-ഡിസ്‌ക്), ഉയർന്നുവരുന്ന സാങ്കേതിക വിദ്യ കളെ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രക്രിയകൾ, പൊതു സേവനങ്ങ ൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നൂതന ആശയങ്ങൾ നിർദ്ദേ ശിക്കുവാൻ സർക്കാർ ജീവനക്കാർക്കായി നടപ്പാക്കുന്ന ‘സിറ്റിസൺ സർവീസ്-വൺ ഡിപ്പാർട്ട്മെന്റ് വൺ ഐഡിയ’ (CS-ODOI) സംരംഭം ഇന്ന് (നവംബർ 3) മുതൽ ആരംഭിക്കും.
കേരള സർക്കാരിന്റെ കീഴിലുള്ള എല്ലാ വകുപ്പുകളിലും ഏജൻസി കളിലുമുള്ള ഇന്നൊവേഷൻ ചാമ്പ്യൻമാരെ കണ്ടെത്തി ആദരിക്കു ക എന്നതാണ് ലക്ഷ്യം. സ്വന്തം വകുപ്പുകളിലെയോ അവർ ഇടപെ ടുന്ന ഏതെങ്കിലും വകുപ്പുകളിലെയോ പ്രക്രിയകളും നടപടിക്രമ ങ്ങളും മെച്ചപ്പെടുത്തുന്നതിന് എല്ലാ സർക്കാർ ജീവനക്കാരുടേയും തുറന്ന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്നിവയും ലക്ഷ്യമി ടുന്നു.
തൊഴിൽ അന്തരീക്ഷത്തിൽ പുതിയ ആശയങ്ങൾ പ്രോത്സാഹിപ്പി ക്കുന്നതിനുള്ള മാറ്റ ഏജന്റുകളായി മാറുന്നതിലൂടെ ഇന്നൊവേറ്റീവ് ലീഡർ ആയുള്ള വകുപ്പുകളുടെ ഉയർന്നുവരവ് CS-ODOI വിഭാവനം ചെയ്യുന്നു. സർഗ്ഗാത്മകതയ്ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടി ക്കുകയും നവീകരണ പ്രക്രിയ കൈകാര്യം ചെയ്യുകയും ചെയ്യുന്ന തിലൂടെ പൗരസേവനത്തെ മെച്ചപ്പെടുത്താനും ഇത് ശ്രമിക്കുന്നു. കെ-ഡിസ്‌ക് രൂപീകരിച്ച ഒരു വിദഗ്ദ്ധസമിതി, സർക്കാർ ജീവനക്കാ ർ സമർപ്പിച്ച ആശയങ്ങളിൽ നിന്നും മികച്ച ഇന്നൊവേഷൻ ആശ യം തിരഞ്ഞെടുക്കും.
അതനുസരിച്ച്, വകുപ്പുകളെ – വികസന മേഖല, ക്ഷേമമേഖല, പൊ തു സേവന മേഖല- എന്നീ മൂന്ന് വിഭാഗങ്ങളായി തരം തിരിച്ച് അവ യ്ക്ക് മികച്ച ഇന്നൊവേഷൻ ഐഡിയ നൽകുന്നതായിരിക്കും. ടെ ക്നോളജി ഇന്നൊവേഷൻ ചാമ്പ്യൻ ആയി തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് ഒരു ലക്ഷം രൂപയും ഇന്നവേഷൻ ലീഡർ എന്ന പേരിൽ വിജയിയുടെ വകുപ്പിന് 5 ലക്ഷം രൂപയും ക്യാഷ് അവാർഡായി ലഭിക്കുന്നതാണ്.
ലഭിച്ച ആശയങ്ങളുടെ മെറിറ്റ് അടിസ്ഥാനമാക്കി, വകുപ്പുകളെ റാങ്ക് ചെയ്യുന്നതിനായി കെ-ഡിസ്‌ക് ഒരു ഇന്നൊവേഷൻ ലീഡർ ബോർഡ് രൂപികരിക്കും. ഒൻപത് പ്രശംസാർഹമായ ആശയങ്ങൾ അധികമാ യി ഏറ്റെടുക്കുകയും വിജയികൾക്ക് സാങ്കേതികവിദ്യ പങ്കാളികളെ തിരിച്ചറിയാനും സാധ്യമായ ഒരു പ്രൂഫ് ഓഫ് കൺസെപ്റ്റ് (പി.ഒ.സി) യാഥാർത്ഥ്യമാക്കാൻ അവരോടൊപ്പം പ്രവർത്തിക്കുവാനും ആവശ്യ മായ സഹായം കെ ഡിസ്‌ക് നൽകും.
പി.ഒ.സി, ഒരു പൈലറ്റ്/സ്‌കെയിൽ-അപ്പ് നടപ്പാക്കൽ ആയി വികസി പ്പിക്കുന്നതിനുള്ള ധനസഹായം കെ-ഡിസ്‌ക് ഓരോരോ കേസും അനുസരിച്ച് നൽകും. അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ്- htps://kdisc.kerala.gov.in/index.php/tic2021 എന്നതാണ്. ഓറിയന്റഷൻ വർക്ക്‌ഷോപ്പ് 5, 6, 8, 9 തീയതികളിൽ നടക്കും. ഈമാസം 30 വരെ അപേക്ഷിക്കാം. 2022 ജനുവരി ആറിനാണ് ടെക്നോളജി ഇന്നൊ വേഷൻ ചാമ്പ്യൻ വിജയിയെ പ്രഖ്യാപിക്കുന്നത്.