മണ്ണാര്‍ക്കാട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 152-ാം ജന്മ വാ ര്‍ഷികത്തോടനുബന്ധിച്ച് കേരള എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ ഭാഗമായി മണ്ണാര്‍ക്കാട് എക്സൈസ് സര്‍ക്കിളിന്റെ നേ തൃത്വത്തില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ 152 ദീപം തെളിയിച്ചു. അഡ്വ.എന്‍.ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്മാന് സി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.അഗളി റെയ്ഞ്ച് ഓഫീസര്‍ രജനീഷ്,പ്രിവന്റീവ് ഓഫീസര്‍മാരായ സല്മാന് റെസാ ലി,രമേഷ്,സിവില്‍ എക്സൈസ് ഓഫീസര്‍ അബ്ദുല്‍ നവാസ് എന്നി വര് സംസാരിച്ചു.മണ്ണാര്‍ക്കാട് എംഇഎസ് കോളേജിലെ എന്‍സിസി കേഡറ്റുകളും സംബന്ധിച്ചു.ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് എന്‍സിസി കേഡറ്റുകളായ അതുല്യ,അനുപമ എന്നിവര്‍ സംസാരി ച്ചു.