മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറ മേഖലയില്‍ ഇപ്പോള്‍ നട ക്കുന്ന സംയുക്ത പരിശോധനയില്‍ കര്‍ഷകര്‍ക്കുള്ള ആശങ്ക അറി യിച്ചു കര്‍ഷക സംരക്ഷണ സമിതി അംഗങ്ങള്‍ ബഹുമാനപ്പെട്ട വി. കെ ശ്രീകണ്ഠന്‍ എംപിയ്ക്കും,അഡ്വ.എന്‍.ഷംസുദ്ദീനും നിവേദനം നല്‍കി.കര്‍ഷകരുടെ വികാരം മനസ്സിലാക്കുന്നുവെന്നും വീണ്ടും കര്‍ഷകരുടെ ഭൂമിയില്‍ കല്ലു നാട്ടിയുള്ള സര്‍വ്വേ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.വിഷയം ബന്ധപ്പെട്ട അധികൃതരുമായി ചര്‍ച്ച ചെയ്യാമെന്നും ഉറപ്പുനല്‍കി.കര്‍ഷക സംരക്ഷണ സമിതി അംഗങ്ങളായ ചെയര്‍മാന്‍ സി.പി ശിഹാബുദ്ദീ ന്‍, കണ്‍വീനര്‍ ജോയി പരിയാത്ത്, ഉമ്മര്‍ മനച്ചിത്തൊടി, ഖാലിദ് മലയില്‍, ദേവരാജ് വെട്ടിക്കാട്ടില്‍,ഡിസിസി സെക്രട്ടറി അഹമ്മദ് അഷ്‌റഫ്,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി ഷൗക്കത്തലി തുടങ്ങിയവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!