അലനല്ലൂര്‍: കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നട ത്തിയ പത്താം തരം തുല്യതാ പരീക്ഷയില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചാ യത്ത് തുടര്‍ വിദ്യാ കേന്ദ്രത്തിനു കീഴില്‍ പരീക്ഷ എഴുതിയ 60 പഠി താക്കളില്‍ മുഴുവന്‍ പേരും വിജയിച്ച് 100 ശതമാനം വിജയം കൈവ രിച്ചെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത പറഞ്ഞു. ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗ ത്തിലാണ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ പഠിതാക്കള്‍ പത്താം തരംപരീക്ഷ എഴുതി വിജയിച്ച സെന്ററുകൂടിയാണ് അലനല്ലൂര്‍. വൈസ് പ്രസിഡന്റ് കെ. ഹംസ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.ലൈല ഷാജഹാന്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത വിത്തനോട്ടില്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാ ന്‍ മഠത്തൊടി അലി,പഞ്ചായത്ത് അംഗങ്ങളായ എം.കെ ബക്കര്‍, പി. മുസ്തഫ, സാക്ഷരതാ മിഷ ന്‍ കോഡിനേറ്റര്‍ ജിബുമോന്‍ ഡാനിയേല്‍, സെന്റര്‍ കോഡിനേറ്റര്‍ സില്‍ബി തുടങ്ങിയവര്‍ സംബന്ധിച്ചു.