കുമരംപുത്തൂര്‍: മൈലാംപാടം കാരപ്പാടത്ത് കൂട്ടില്‍ കെട്ടിയിരുന്ന ആടുകളെ പുലി കൊന്നു തിന്നു.കാരനാട്ടുകുഴിയില്‍ ബീനാ ജോ സിന്റെ രണ്ട് ആടുകളെയാണ് വന്യജീവി ആക്രമിച്ചത്.കമുക് തടി കൊണ്ട് നിര്‍മിച്ച കൂട് തകര്‍ത്ത് കൂട്ടിനുള്ളില്‍ കയറിയാണ് ആടുക ളെ പിടിച്ചിരിക്കുന്നത്.കൂട്ടില്‍ വെച്ച് തന്നെ ആടുകളെ തിന്ന നില യിലാണ്.ചത്ത ആടുകളില്‍ ഒന്ന് ഗര്‍ഭിണിയായിരുന്നു.ജില്ലാ പഞ്ചാ യത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍,വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.യുഡിഎഫ് നേതാക്കളായ നൗഷാദ് വെള്ളപ്പാടം,മോഹനന് മൈലാംപാടം,കണ്ണന്,അനീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.