ചാരിറ്റി ഉള്‍പ്പടെ വിവിധ ലക്ഷ്യങ്ങളുണ്ട്

മണ്ണാര്‍ക്കാട്: സമൂഹത്തിലെ എല്ലാവര്‍ക്കും വേണ്ടി കാരുണ്യ പ്രവ ര്‍ത്തനം നടത്താനായി അഷ്‌റഫ്എന്ന പേരുള്ളവര്‍ ഒന്നിക്കുന്നു. അഷ്‌റഫ് തറവാട് ചാരിറ്റബിള്‍ സൊസൈറ്റി ജില്ലാ കമ്മിറ്റി രൂപീ കരിച്ച് കേരളസൊസൈറ്റി രജിസ്‌ട്രേഷന്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത് ജില്ലയിലെ അഷ്‌റഫുമാര്‍ രംഗത്തേക്കിറങ്ങി കഴിഞ്ഞു.

വൈവിധ്യങ്ങളായ ലക്ഷ്യങ്ങളുണ്ട് സംഘടനയ്ക്ക്.കാരുണ്യ പ്രവര്‍ ത്തനം തന്നെയാണ് പ്രധാനമെങ്കിലും അഷ്‌റഫ് നാമധാരികളുടെ യും അവരുടെ കുടുംബങ്ങളുടെയും പുരോഗതിയ്ക്കും ഉന്നമന ത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നതിനൊപ്പം അഷറഫുമാരെ മുഖ്യ ധാരയിലേക്ക് ഉയര്‍ത്തി കൊണ്ട് വരാനും സംഘടന ഉദ്ദേശിക്കു ന്നു.തൊഴില്‍,വിദ്യാഭ്യാസം,കലാ-കായിക-സാംസ്‌കാരികപരമായി മികവുള്ളവരാക്കാന്‍ സെമിനാറുകള്‍,പരിശീലനം എന്നിവ നട ത്തും.കലാകായിക മത്സരങ്ങളും സംഘടിപ്പിക്കും. പ്രതിസന്ധികളി ല്‍ സാമ്പത്തിക സഹായം എത്തിക്കാനും ലക്ഷ്യം വെക്കുന്നു.

ജില്ലയിലെ കൂട്ടായ്മയില്‍ നിലവില്‍ 250 ഓളം അംഗങ്ങളാണ് ഉള്ള ത്.നാട്ടിലും വിദേശത്തുമുള്ളവരും ഒരു പോലെ കൂട്ടായ്മയില്‍ അം ഗമാണ്.ആശയ വിനിമയത്തിനും ചര്‍ച്ചകള്‍ക്കുമെല്ലാമായി വാട്‌സ് ആപ്പ് ഗ്രൂപ്പുമുണ്ട്.കൂട്ടായ്മയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പറഞ്ഞു മനസ്സിലാ ക്കിയാണ് നവമാധ്യമ കൂട്ടായ്മയില്‍ ചേര്‍ക്കുക.ജില്ലയിലെ എല്ലാ അഷ്‌റഫുമാരേയും കണ്ടെത്തി അംഗമാക്കാനുള്ള ശ്രമങ്ങള്‍ ആദ്യഘട്ടത്തില്‍ നടന്നു വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ഒന്നര വര്‍ഷം മുമ്പ് കോഴിക്കോട് കടപ്പുറത്താണ് അഷറഫുമാരുടെ പ്രഥമ സംസ്ഥാന സംഗമം നടന്നത്.ഇതിന്റെ തുടര്‍നടപടിയായാണ് ജില്ലാ കമ്മിറ്റി രൂപീകരണം.ഇനി മണ്ഡലം,പഞ്ചായത്ത് കമ്മിറ്റികളും രൂപീകരിക്കാനാണ് പദ്ധതി.പാലക്കാട് ജില്ലാ അഷ്‌റഫ് തറവാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഭാരവാഹികള്‍: കെ.കെ അഷറഫ് തൃത്താല (പ്രസി), കിളയപ്പാടം അഷറഫ് മണ്ണാര്‍ക്കാട്, അഷറഫ് ചെര്‍പ്പുളശ്ശേരി, വി.എസ് അഷറഫ് വടക്കാഞ്ചേരി (വൈ.പ്രസി), പറക്കുന്നം അഷ്‌റഫ് പാലക്കാട് (ജന.സെക്ര), വി. ഗാര്‍ഡ് അഷ്‌റഫ് ഒറ്റപ്പാലം, പവര്‍ഫുല്‍ അഷറഫ് തൃത്താല, അഷ്‌റഫ് കുലുക്കല്ലൂര്‍ (ജോ.സെക്ര), അഷറഫ് ഒറ്റപ്പാലം (ട്രഷ). അഷ്‌റഫ് മാസ്റ്റര്‍ മണ്ണാര്‍ ക്കാട് (ഓഡിറ്റര്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!