തീരുമാനം എയ്ഡഡ് എല്‍പി,യുപി സ്‌കൂള്‍ മാനേജര്‍മാരുടേത്
കുമരംപുത്തൂര്‍: നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍ സ്‌കൂള്‍ വാഹനങ്ങള്‍ നിരത്തിലിറക്കില്ലെന്ന് എയ്ഡഡ് എല്‍പി യുപി സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് സബ് ജില്ലാ കമ്മിറ്റി അറിയിച്ചു.ഇന്ധനവില അനുദിനം വര്‍ധിക്കുന്ന സാഹചര്യവും ഒരു സീറ്റില്‍ ഒരു വിദ്യാര്‍ത്ഥി എന്ന അനുപാതത്തിലും സര്‍വീസ് നട ത്തുന്നത് സാമ്പത്തിക നഷ്ടം വരുത്തി വെക്കും.സ്‌കൂള്‍ സംവിധാനം സാധാരണ നിലയിലേക്ക് വരുന്നതു വരെ സ്‌കൂള്‍ വാഹനങ്ങള്‍ നിര ത്തിലിറക്കാന്‍ കഴിയില്ലെന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും അധികം തുക ഈടാക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മാനേജര്‍മാര്‍ ചൂണ്ടിക്കാട്ടി.
ഇക്കാര്യങ്ങള്‍ വിദ്യാഭ്യാസ വകുപ്പുമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താ നും നവംബര്‍ ഏഴിന് മണ്ണാര്‍ക്കാട് സബ് ജില്ലയിലെ 33 എയ്ഡഡ് എല്‍ പി സ്‌കൂളുകളിലേയും 17 യുപി സ്‌കൂളിലേയും മാനേജര്‍മാരുടെ ജന റല്‍ ബോഡി യോഗം കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് ചേ രാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് സിപി ഷിഹാബുദ്ദീന്‍ അധ്യക്ഷനായി.സെക്രട്ടറി വി.വി ജയകുമാരന്‍,അഡ്വ.ടിഎ സിദ്ദീഖ്,ജയശങ്കരന്‍,സൈനുദ്ദീന്‍ ആലാ യില്‍,പ്രദീപ്,അനീസ് ആലായന്‍,കെ ഹബീബുള്ള മാസ്റ്റര്‍,ലത ബാ ബുരാജ്,കമലാവതി എന്നിവര്‍ സംസാരിച്ചു.