മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ കര്‍ഷകരില്‍ നിന്നും സപ്ലൈ കോ മുഖേന സംഭരിക്കുന്ന ഒന്നാംവിള നെല്ലിന്റെ തുക കര്‍ഷകര്‍ ക്ക് നാളെ മുതല്‍ ലഭ്യമായിത്തുടങ്ങുമെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ സി. മുകുന്ദകുമാര്‍ അറിയിച്ചു.കേന്ദ്ര സര്‍ക്കാര്‍ വിഹിത മായ 19.40 രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 8.60 രൂപയും ചേര്‍ത്ത് 28 രൂപയാണ് ഒരു കിലോ നെല്ലിന് കര്ഷകന് വിലയായി ലഭിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഇന്നലെ പുറപ്പെടു വിച്ചിരുന്നു. കിലോയ്ക്ക് 27.48 രൂപയുണ്ടായിരുന്നതാണ് 28 രൂപയാ യി ഉയര്‍ത്തിയിട്ടുള്ളത്.