മണ്ണാര്‍ക്കാട്: നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് ‘ദേശസ്നേഹവും രാഷ്ട്ര നിര്‍മാ ണവും’ എന്ന വിഷയത്തില്‍ ബ്ലോക്ക്, ജില്ലാ, സംസ്ഥാന, ദേശീയ തല ങ്ങളില്‍ യുവതീ-യുവാക്കള്‍ക്കായി പ്രഭാഷണ മത്സരം നടത്തുന്നു.

2021 ഏപ്രില്‍ ഒന്നിന് 18 വയസ് പൂര്‍ത്തിയാവുകയും 29 വയസ് കഴി യാത്തവര്‍ക്കുമാണ് പങ്കെടുക്കാന്‍ അവസരം. ഇംഗ്ലീഷ്, ഹിന്ദി ഭാഷ കളിലാണ് മത്സരം. കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രസ്തുത മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മത്സരിക്കാനാവില്ല. ജില്ലാതലത്തില്‍ ഒന്ന്, രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 2000, 1000 രൂപ ക്രമത്തില്‍ ക്യാ ഷ് അവാര്‍ഡും പ്രശസ്തി പത്രവും ലഭിക്കും. ജില്ലാതലത്തില്‍ ഒ ന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടു ക്കാം.സംസ്ഥാന തലത്തില്‍ 25000, 10000, 5000 രൂപയും ദേശീയ തല ത്തില്‍ രണ്ട് ലക്ഷം, ഒരു ലക്ഷം, 50000 രൂപയാണ് സമ്മാന തുക.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പ്രത്യേക മാതൃകയിലുള്ള അപേ ക്ഷ ഫോറത്തില്‍ നവംബര്‍ ആറിനകം ജില്ലാ യൂത്ത് ഓഫീസര്‍, നെ ഹ്‌റു യുവകേന്ദ്ര, ജില്ലാ പഞ്ചായത്ത് റോഡ്,പാലക്കാട് 1 വിലാസ ത്തി ല്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ dyc.palakkad@gmail.com ലും 0491 2505024, 9447632362 നമ്പറുകളിലും ലഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!