അഗളി: വനഭൂമിയും ആദിവാസി ഭൂമിയും കൂടുതലുള്ള അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ യഥാര്‍ത്ഥ ഭൂവുടമയേയും കൈവശഭൂമിയും കണ്ടെത്താന്‍ പ്രയാസം നേരിടുകയും വില്ലേജ് പ്രവര്‍ത്തനങ്ങള്‍ തക രാറിലാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തി നായി ഉടന്‍ ആധുനിക രീതിയിലുള്ള ജിപിഎസ് ഉപയോഗിച്ച് റീ സര്‍വേ നടത്തണമെന്ന് കേരള റെവന്യു ഡിപ്പാര്‍ട്ടുമെന്റ് സ്റ്റാഫ് അസോസിയേഷന്‍ അട്ടപ്പാടി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.
മറ്റു ജില്ലകളില്‍ നിന്നെത്തി താലൂക്കില്‍ ജോലി ചെയ്യുന്ന ജീവനക്കാ ര്‍ക്കായി അഗളിയില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കണമെന്നും വില്ലേ ജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജുകളാക്കണമെന്നും സമ്മേളനം ആവ ശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റി അംഗം വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ബെ ന്നി പിആര്‍ അധ്യക്ഷനായി.രാഹുല്‍ രാജ് രക്തസാക്ഷി പ്രമേയവും ജ്യോതിഷ്‌കുമാര്‍ അനുശോചന പ്രമേയവും മനോജ് കുമാര്‍ ആര്‍ സംഘടനാ റിപ്പോര്‍ട്ടും ശിവപ്രിയന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ദിനേശ് കുമാര്‍ വരവു ചെലവു കണക്കും അവതരിപ്പിച്ചു.ജോയിന്റ് കൗണ്‍ സില്‍ അട്ടപ്പാടി മേഖല പ്രസിഡന്റ് വിജയകുമാര്‍, കെആര്‍ഡി എസ്എ സംസ്ഥാന കമ്മിറ്റി അംഗം എം എസ് അനില്‍കുമാര്‍,ജില്ലാ പ്രസിഡന്റ് കണ്ണന്‍ പി എന്നിവര്‍ സംസാരിച്ചു.ശിവപ്രിയന്‍ ആര്‍ സ്വാഗതവും ജോബി വി നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികള്‍: ബെന്നി പി ആര്‍ (പ്രസിഡന്റ്),രാഹുല്‍ രാജ് ആര്‍,മരുതന്‍ പി (വൈസ് പ്രസിഡന്റ്),ശിവപ്രിയന്‍ ആര്‍ (സെക്ര ട്ടറി),ജോബി വി,മാരിയപ്പന്‍ (ജോ.സെക്രട്ടറി),ദിനേശ് കുമാര്‍ (ട്രഷറ ര്‍).