മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 712 പേര്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ രണ്ടാം ഡോസും 2 മുന്നണി പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 18 മുതല്‍ 45 വയസ്സുവരെയുള്ളവരില്‍ 30 പേര്‍ ഒന്നാം ഡോസും 451 പേര്‍ രണ്ടാം ഡോസും അടക്കം 481 പേരും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ 3 പേര്‍ ഒന്നാം ഡോസും 173 പേര്‍ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള 3 പേര്‍ ഒന്നാം ഡോസും 49 പേര്‍ രണ്ടാം ഡോസും കുത്തിവെപ്പെടുത്തിട്ടുണ്ട്.
സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തവര്‍ 16 പേര്‍. ഇതില്‍ 18 മുതല്‍ 45 വയസ്സുവരെയുള്ള 12 പേര്‍ രണ്ടാം ഡോസും, 45 മുതല്‍ 60 വയസ്സു വരെയുള്ളവരില്‍ ഒരാള്‍ ഒന്നാം ഡോസും 2 പേര്‍ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള ഒരാള്‍ രണ്ടാം ഡോസും കുത്തിവെപ്പെ ടുത്തിട്ടുണ്ട്.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓ ഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു