മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ നിലവില്‍ നാല് താലൂക്കുകളായി 10 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ല ദുരന്തനി വാരണ അതോറിറ്റി അറിയിച്ചു. 10 ക്യാമ്പുകളിലായി 214 കുടുംബ ങ്ങളിലെ 584 പേരാണ് കഴിയുന്നത്.
മണ്ണാര്‍ക്കാട് താലൂക്കില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൊറ്റശ്ശേരി ഹോളി ഫാമിലി കോണ്‍വെന്റ് യു.പി സ്‌കൂള്‍, കാരാപ്പാടം എൽ പി സ്കൂൾ, പൊറ്റശ്ശേരി ഗവ. യു.പി സ്‌കൂളുകളില്‍ ആരംഭിച്ച ക്യാമ്പില്‍ നിലവില്‍ 90 കുടുംബങ്ങളിലെ 252 പേരാണുള്ളത്.
ഒറ്റപ്പാലം താലൂക്കിലെ കാരാട്ട്കുറിശി എല്‍.പി സ്‌കൂളിലും കീഴൂര്‍ യു.പി സ്‌കൂളിലുമായി 25 കുടുംബങ്ങളിലെ 79 പേരാണ് ഉള്ളത്.
ആലത്തൂർ താലൂക്കിലെ ഓടൻതോട് പള്ളി, വി ആർ ടി പള്ളി, ഉപ്പുമണ്ണ് പാറശ്ശേരി അങ്കണവാടി എന്നിവിടങ്ങളിലായി 70 കുടും ബങ്ങളിലെ 188 പേരാണ് ഉള്ളത്.
അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ മുക്കാലി പ്രീമെട്രിക് ഹോസ്റ്റലി ലും അഗളി ജി.എല്‍.പി.എസ്സിലുമായി 29 കുടുംബങ്ങളിലെ 65 പേരാണ് കഴിയുന്നത്.