മണ്ണാര്‍ക്കാട്: ചികിത്സാ ധനസഹായ സമാഹരണത്തിന്റെ പേരില്‍ തട്ടിപ്പു നടത്താന്‍ ശ്രമിച്ച സംഘത്തെ നാട്ടുകാര്‍ പിടികൂടി മണ്ണാര്‍ ക്കാട് പൊലീസിലേല്‍പ്പിച്ചു.തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ചികിത്സാ സഹായം തേടിയെത്തിയ കരുവാരക്കുണ്ട് സ്വദേശികളാ യ എലിപ്പാറ്റ വീട്ടിൽ ശിവദാസ് (44),പട്ടിക്കാടൻ വീട്ടിൽ മുഹമ്മദ് ആരിഫ് (42), കുളത്തൂർ വീട്ടിൽ സുബ്രഹ്മണ്യൻ (38), പാണ്ടിക്കാട് സ്വദേശിയായ ഡ്രൈവർ തെച്ചിയോടൻ വീട്ടിൽ സക്കീർ (44) എന്നി വരാണ് പിടിയിലായത്.
12 വര്‍ഷം മുമ്പ് അപകടത്തില്‍പെട്ട് കരുവാരകുണ്ട് കേളംപ്പറ്റയില്‍ മേലേടത്ത് വളപ്പില്‍ സൈതലവിയുടെ ചികിത്സക്ക് വേണ്ടി സഹാ യം തേടുന്നതായി അറിയിച്ചുള്ള ബാനര്‍ വെച്ചുള്ള വാഹനത്തിലാ ണ് സംഘം എത്തിയത്.ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി യ നാട്ടുകാര്‍ കുരുവാരക്കുണ്ട് പഞ്ചായത്ത് അംഗം ഉള്‍പ്പടെയുള്ള വരെ ബന്ധപ്പെട്ടു.
എന്നാല്‍ ബാനറില്‍ പ്രതിപാദിച്ചിട്ടുള്ള സൈതല വിക്ക് വേണ്ടിയു ള്ള ചികിത്സാ സഹായ സമാഹരണം നിര്‍ത്തിയതാ ണെന്നും പുതുതായി ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന മറു പടി വാര്‍ഡ് മെമ്പറില്‍ നിന്നും ലഭിച്ചതോടെ സംഘത്തെ തട ഞ്ഞു വെക്കുകയും വിവരം നാട്ടുകാരനായ ഷെമീര്‍ മണ്ണാര്‍ക്കാട് പൊലീ സില്‍ അറിയിക്കുകയുമായിരുന്നു.
സൈതലവിയേയും പൊലീസ് വിളിച്ചു വരുത്തി വിവരങ്ങള്‍ ആരാ യുകയും ചെയ്തു.സംഘം 15 ദിവസത്തോളം പിരിവെടുക്കുകയും 15,000 രൂപ സൈതലവിക്ക് നല്‍കുകയും ചെയ്തിരുന്നു.ഇതിനു ശേഷം പണമൊന്നും ലഭിച്ചില്ലെന്ന് സൈതലവി പറഞ്ഞതായി മണ്ണാര്‍ക്കാട് എസ്‌ഐ ജസ്റ്റിന്‍ അറിയിച്ചു.എന്നാല്‍ പിരിവില്‍ പന്തികേട് തോന്നി യതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ഇടപെട്ട് ചികിത്സാ സഹായ സ്വരൂ പിക്കല്‍ നിര്‍ത്തിവെക്കുകയായിരുന്നു.ഇതിനു ശേഷം വാര്‍ഡു മെ മ്പര്‍ അറിയാതെ സംഘം നോട്ടീസ് അച്ചടിക്കുകയും പിരിവു തുടരു കയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.