മണ്ണാര്‍ക്കാട്: ഹോമിയോപ്പതി വകുപ്പിന്റെ ‘കരുതലോടെ മുന്നോട്ട്’ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ തുറക്കുന്നതിന്റെ മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഇ മ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് Ars.Alb30 വിതരണം ഒക്ടോബര്‍ 25, 26, 27 തി യ്യതികളിലായി നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമി യോ) അറിയിച്ചു. ജില്ലയില്‍ ഗവ.ഹോമിയോ ഡിസ്പെന്‍സറികളി ലും മറ്റു പദ്ധതികള്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡി സ്പെന്‍സറികളിലും പ്രത്യേകം നിയോഗിക്കപ്പെട്ട കിയോസ്‌കുകള്‍ മുഖേനയുമാണ് വിതരണം. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും 21 ദിവസ ത്തെ ഇടവേളയില്‍ മൂന്ന് ദിവസമായി മരുന്ന് നല്‍കുന്നതാണ് പദ്ധ തിയാണിത്. സംശയ നിവാരണങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്ട്രേ ഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും 1800-599-2011 ടോള്‍ ഫ്രീ നമ്പരില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ വിളിക്കാം. ഫോണ്‍: 0491 2576355.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!